Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിൽ തുടർഭരണം; ഇടതുപക്ഷം ഇക്കുറി സെഞ്ച്വറി അടിക്കുമെന്ന് എം എ ബേബി

04 Apr 2026 17:54 IST

CN Remya

Share News :

കോട്ടയം: കോൺഗ്രസിനെയും ബിജെപിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ആർഎസ്എസ് നേതൃത്വം നൽകുന്ന വർഗീയ ധ്രുവീകരണത്തിനുള്ള ബദൽ ഇടതുപക്ഷമാണ്. ബിജെപിയുമായുള്ള ബന്ധം മറയ്ക്കുവാനാണ് കോൺഗ്രസ് ഇടതുപക്ഷത്തിനെതിരെ തെറ്റായ ആരോപണം ഉന്നയിക്കുന്നത്. കേരളത്തിൽ തുടര്ഭരണം ഉറപ്പാണെന്നും ഇത്തവണ ഇടതുപക്ഷം സെഞ്ച്വറി അടിക്കുമെന്നും ബേബി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ എഫ്സിആർഎ നിയമം ശക്തമാക്കുന്നതെന്നും ഈ നിയമത്തിൽ നിന്നും ആർഎസ് എസ്സിനെ ഒഴിവാക്കിയത് ഇന്ദിരാഗാന്ധിയാണെന്നും ബേബി പറഞ്ഞു.

സ്വർണ്ണം കട്ടവരും, വിറ്റവരും , വാങ്ങിയവരും കോൺഗ്രസ് ബന്ധമുള്ളവർ ആണെന്നും. കൊള്ളയുമായി ബന്ധമുള്ളവർ ഒന്നിലേറെ തവണ സോണിയാ ഗാന്ധിയെ കണ്ടത് സംശയാസ്പദമാണെന്നും ഇതിൽ വിശദീകരണം നടത്തേണ്ടത് കോൺഗ്രസ് നേതൃത്വം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎമ്മിന് വോട്ട് ചെയ്യുന്നതുമായി ബദ്ധപ്പെട്ട് എസ് ഡി പി ഐ യോട് ഒരു അഭ്യർത്ഥനയും നടത്തിയിട്ടില്ല. ഇടതുപക്ഷത്തെ മാത്രം ചോദ്യം ചെയ്യുന്ന മാധ്യമങ്ങൾ കാസർഗോഡ് യുഡിഎഫ് പറഞ്ഞിട്ട് എസ് ഡി പി ഐ പിന്തുണ പിൻവലിച്ച കാര്യം ഓർക്കണമെന്ന് കൂട്ടിച്ചേർത്തു. പെരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദത്തിൽ ഇടതുപക്ഷ സ്ഥാനാർഥി തന്നെ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പാർട്ടി പരിശോധിക്കും എന്നും ബേബി പറഞ്ഞു.

Follow us on :

More in Related News