Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ ഡി റെയ്ഡിനിടെ കോൺഫിഡൻ്റ് ഗ്രൂപ്പ് സിഇഒ സി. ജെ റോയി ജീവനൊടുക്കി

30 Jan 2026 18:23 IST

CN Remya

Share News :

കോട്ടയം: ഇ ഡി റെയ്ഡിനിടെ പ്രമുഖ ബിൽഡറും കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമയുമായ സി. ജെ റോയ് ജീവനൊടുക്കി. സ്വയം വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം. ഇ ഡി റെയ്ഡിനിടെ ബാംഗ്ലൂരിൽ വച്ചാണ് സംഭവം. കൊച്ചി സ്വദേശിയാണ്. കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളും വീടും കേന്ദ്രീകരിച്ച് ഇ.ഡി പരിശോധന നടന്നിരുന്നു എന്നാണ് വിവരം. നിർമ്മാതാവും പ്രമുഖ ടി.വി ഷോകളുടെ സ്പോൺസറുമാണ് സി ജെ റോയി. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Follow us on :

More in Related News