Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കംഫർട്ട് സ്റ്റേഷൻ തുറന്നു

19 Oct 2024 12:03 IST

PEERMADE NEWS

Share News :


പീരുമേട്: കഴിഞ്ഞ ഒരാഴ്ചയായി പൂട്ടിയിട്ടിരുന്ന ഏലപ്പാറ ബസ്സ്റ്റേഷനിലെ കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുത്തു. ശുചിമുറി പൂട്ടിയിട്ടത് എൻലൈറ്റ് വാർത്തയാക്കിയതിന് പിന്നാലെയാണ് പഞ്ചായത്ത് അടിയന്തിരമായി തുറന്നു നൽകിയത്. വാഗമൺ സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകൾ ആശ്രയിക്കുന്ന ശുചിമുറിയാണ് മുന്നറിയിപ്പില്ലാതെ പഞ്ചായത്ത് അടച്ചുപൂട്ടിയത്. പ്രധാന കുഴലിലെ തടസ്സമാണ് കാരണമായി അധികൃതർ പറഞ്ഞത്. ശുചിമുറി തുറന്നത് ആശ്വാസമായതായി വ്യാപാരികളും ഓട്ടോ ടാക്സി തൊഴിലാളികളും അറിയിച്ചു.

Follow us on :

More in Related News