Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോട്ടറാക്ട് ക്ലബ് ഓഫ് കാലിക്കറ്റ് കോസ്മോപൊളിറ്റൻ പ്രവർത്തനമാരംഭിച്ചു

09 Sep 2026 09:21 IST

NewsDelivery

Share News :

കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസിന്റെ ആഭിമുഖ്യത്തിൽ പുതിയ റോട്ടറാക്ട് ക്ലബ് ഓഫ് കാലിക്കറ്റ് കോസ്മോപൊളിറ്റന്റെ ഇൻസ്റ്റലേഷൻ ചടങ്ങ് കോഴിക്കോട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്നു. റോട്ടറി ക്ലബ് പ്രസിഡന്റ് Rtn. Ar. അനീഷ് നായർ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോർഡിനേറ്റർ MPHF ധനേഷ് മുഖ്യാതിഥിയായും ഡിസ്ട്രിക്ട് റോട്ടറാക്ട് ചെയർ Rtn. ജയഗോപാൽ വിശിഷ്ടാതിഥിയായും പങ്കെടുത്തു. പാസ്റ്റ് ഡിസ്ട്രിക്ട് റോട്ടറാക്ട് പ്രതിനിധി (DRR) Rtn. ജിതിൻ, റവന്യൂ ഡിസ്ട്രിക്ട് റോട്ടറാക്ട് ചെയർ Rtn. നിതിൻ ബാബു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചടങ്ങിൽ ലിറോൺ സജേഷ് റോട്ടറാക്ട് ക്ലബ്ബിന്റെ ചാർട്ടർ പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേറ്റു. പ്രസിഡന്റ് സ്ഥാനത്തിന്റെ കോളറിംഗ്, പിൻ കൈമാറ്റം, ഗാവൽ കൈമാറ്റം എന്നിവ റോട്ടറി ക്ലബ് പ്രസിഡന്റ് Rtn. Ar. അനീഷ് നായർ നിർവഹിച്ചു. തുടർന്ന് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.

നിദാ സഫിയ കെ.പി. സെക്രട്ടറിയായും ഫിജാസ് മുഹമ്മദ് ടി. ട്രഷററായും ചുമതലയേറ്റു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇൻഡക്ഷനും ചടങ്ങിൽ നടന്നു.

പുതിയ റോട്ടറാക്ട് ക്ലബ്ബിന്റെ വിവിധ പദ്ധതികളുടെ അവതരണവും ചടങ്ങിൽ നടന്നു. ക്ലബ് മെമ്പർഷിപ്പ് ചെയർ Rtn. Ar. Abdul Hazeeb നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News