Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2026 22:55 IST
Share News :
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിൻ്റെ നാട്ടിൽ നിന്നും സിവിൽ സർവ്വീസ് പരീക്ഷയിൽ
ഇമ്മിണി ബല്യ നേട്ടം കൈവരിച്ച് തലയോലപ്പറമ്പ് സ്വദേശി. വീണ്ടും പരീക്ഷ എഴുതിയ മുഹമ്മദ് സ്വലാഹിന് 429-ാം റാങ്ക് ലഭിച്ചു. തലയോലപ്പറമ്പ് പാലാംകടവ് ബിസ്‌മി ഗാർഡനിൽ അബ്‌ദുൽ നസീർ,സബീന ദമ്പതികളുടെ മകൻ മുഹമ്മദ് സ്വലാഹ് (33) ആണ് നാടിന് അഭിമാനമായത്.
2016ൽ കോഴിക്കോട് എൻഐടിയിൽ നിന്നും എൻജിനീയറിങ് പാസായ ശേഷം 6വർഷം അധ്യാപകനായി ജോലി ചെയ്തു. 2024ൽ സിവിൽ സർവീസ് പാസായി 711-ാം റാങ്ക് ലഭിച്ചു. 2024ൽ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ ജോലി ലഭിച്ചു.ഇതിനിടെ കഴിഞ്ഞ തവണ എഴുതിയ പരീക്ഷയിലാണ് 429-ാം റാങ്ക് ലഭിച്ചത്. ഐഎഎസ്, അല്ലെങ്കിൽ ഐപിഎസിലേക്ക് മാറുകയാണ് ലക്ഷ്യം.
അച്‌ഛൻ അബ്‌ദുൽ നസീർ ബിസിനസ്സുകാരനാണ്. അമ്മ സബീന വീട്ടമ്മയും. ഏക സഹോദരി ആമിന.
Follow us on :
Tags:
More in Related News
Please select your location.