Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Feb 2026 22:21 IST
Share News :
വൈക്കം: ചീഫ് മിനിസ്റ്റേഴ്സ്
മെഗാക്വിസിൽ സ്‌കൂൾ തലത്തിൽ വൈക്കം ഉപജില്ലയിലെ സ്കൂളുകൾ ജില്ലാതലത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കോതനല്ലൂർ ഇമ്മാനുവൽസ് സ്‌കൂളും പാമ്പാടി ആർ.ഐ.ടിയും ജില്ലാതലത്തിൽ ഒന്നാമതെത്തി. സ്‌കൂൾ വിഭാഗത്തിൽ കോതനല്ലൂർ ഇമ്മാനുവൽസ് എച്ച്.എസ്.എസിലെ പി. കാർത്തിക്, ശരൺ കെന്നഡി എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം നേടിയപ്പോൾ വൈക്കം ബ്രഹ്മമംഗലം വി.എച്ച്.എസ്.എസിലെ ടി.കെ. ആദി നാരായണൻ, ജൂണ ബൈജു എന്നിവരുടെ ടീം രണ്ടാം സ്ഥാനവും. വൈക്കം എസ്.എം.എസ്. എൻ. എച്ച്.എസ്.എസ്സിലെ ജി. ശബരിനാഥ്, ജി. എസ്. ശിവാജി എന്നിവർ ഉൾപ്പെട്ട ടീം മൂന്നാം സ്ഥാനവും നേടി. പുരാതനകാലം, നവോത്ഥാനം, സാഹിത്യം, സ്പോർട്‌സ്, ഭാവി കേരളത്തിനായുള്ള പദ്ധതികൾ
തുടങ്ങി വിവിധ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിന് അധികം കാത്ത് നിക്കേണ്ടി വന്നില്ല. ഇവയെക്കുറിച്ചെല്ലാം പുതുതലമുറയ്ക്കുള്ള അറിവു വിളിച്ചോതുന്നതായിരുന്നു ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിൻ്റെ കോട്ടയം ജില്ലാതല മത്സരങ്ങൾ. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി കോട്ടയം ബി.സി.എം കോളജിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കോളജ് വിഭാഗത്തിൽ പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അഭിജിത് മധു, നിർഭയ് ഡി. സുനിൽകുമാർ ടീം ഒന്നാം സ്ഥാനം നേടി. പള്ളം ബിഷപ്പ് സ്പീച്ചി കോളജ് ഫോർ അഡ്വാൻസ്‌ഡ് സ്റ്റഡീസിലെ അരുൺ സി. സാം, മരിയ ജോസി എന്നിവർ ഉൾപ്പെട്ട ടീമിനാണ് രണ്ടാം സ്ഥാനം. നമിത വിനോദ്, അശ്വതി ബാബു (എൻ.എസ്.എസ് ട്രെയിനിംഗ് കോളജ് ചങ്ങനാശേരി) എന്നിവർ മൂന്നാമതെത്തി. ഡോ. ജി.കെ. ആഗ്നേയ് ക്വിസ് മാസ്റ്ററായിരു. പ്രാഥമിക മത്സരത്തിൽ വിജയിച്ച ആറ് ടീമുകളാണ് രണ്ട് വിഭാഗത്തിലും ഫൈനലിൽ ഇടം നേടിയത്.സ്കൂൾ വിഭാഗത്തിലെ വിജയികൾക്ക് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്തും കോളേജ് വിഭാഗത്തിൽ കൊളീജിയറ്റ് എജ്യുക്കേഷൻ ഡെപൂട്ടി ഡയറക്ടർ ഡോ.കെ. മണിലാലും സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഫിൽസി ഫിലിപ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.