Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പൻകുഴി - നീണ്ടപാറ കരിമണൽ പ്രദേശങ്ങളിൽ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് തുടക്കമായി

05 Nov 2024 14:49 IST

Nissar

Share News :

ചെമ്പൻകുഴി - നീണ്ടപാറ കരിമണൽ പ്രദേശങ്ങളിൽ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് തുടക്കമായി



കോതമംഗലം :ചെമ്പൻകുഴി - നീണ്ടപാറ കരിമണൽ പ്രദേശങ്ങളിൽ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് തുടക്കമായി .നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സിബി മാത്യു അധ്യക്ഷത വഹിച്ചു .നേര്യമംഗലം റെയിഞ്ച് ഫോറെസ്റ്റ് ഓഫീസർ കുമാരി കെ എഫ് ഷഹനാസ് സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലിസി ജോളി,ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഉഷ ശിവൻ, വാർഡ് മെമ്പർമാരായ സുഹറ ബഷീർ,ഹരീഷ് രാജൻ, കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്‌,നേര്യമംഗലം സി പി ഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയ്, സി പി ഐ മണ്ഡലം സെക്രട്ടറി പി ടി ബെന്നി, ഡെപ്യൂട്ടി ഫോറെസ്റ്റ് റെയിഞ്ച് ഓഫീസർമാരായ പി കെ സലിം, സിദ്ധിഖ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Follow us on :

More in Related News