Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2026 20:09 IST
Share News :
ചാവക്കാട്:ചാവക്കാട് മുനിസിപ്പൽ ഹിന്ദു ഏകതാ സമ്മേളനം ഞായറാഴ്‌ച്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഞായറാഴ്ച്ച വൈകിട്ട് നാലിന് ചാവക്കാട് ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്രം കൃഷ്‌ണയാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനം അഖിലലോക നാരായണസഭ അധ്യക്ഷൻ ടി.വി.ശ്രീനിവാസൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.പ്രശസ്ത കവിയും,സാഹിത്യകാരനുമായ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി അധ്യക്ഷത വഹിക്കും.ആധ്യാത്മിക പ്രഭാഷണ പരമ്പരകളിൽ പ്രഥമ സ്ഥാനീയനായ വിദ്യാസാഗർ ഗുരു മൂർത്തി മുഖ്യപ്രഭാഷണം നടത്തും.മൗനയോഗി സ്വാമി എ.ഹരിനാരായണൻ അനുഗ്രഹ പ്രഭാഷണം നടത്തും.സമ്മേളനത്തിനോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ,നാരായണീയം,മെഗാ തിരുവാതിര,വീരനാട്യം എന്നിവ അരങ്ങേറും.കൂടാതെ സമൂഹത്തിലെ വിവിധ വിഭാഗത്തിൽപ്പെട്ട പ്രതിഭകളെ ചടങ്ങിൽ ആദരിക്കും.ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച്ച രാവിലെ 8 മണിക്ക് വിളമ്പര ബൈക്ക് റാലി തിരുവത്ര അയോധ്യ നഗറിൽ നിന്ന് ആരംഭിച്ച് തിരുവത്ര,കുഞ്ചേരി പുന്ന വഴി ആലുംപടി കാവതിയാട്ട്,പാലയൂർ കോഴിക്കുളങ്ങര ചാവക്കാട് ടൗൺ വഴി നേരെ ബീച്ച് ദ്വാരകവഴി മണത്തലയിൽ സമാപിക്കും.വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം സഹരക്ഷാധികാരി താമരശ്ശേരി ബാബു,ചെയർമാൻ സുധീർ പണിക്കർ പാലയൂർ,ജോയിന്റ് കൺവീനർ ബേബി കരിപ്പോട്ട്,മുഖ്യ സംയോജകൻ സുരേഷ് തിരുവത്ര,ഗുരുവായൂർ ഖണ്ഡ് സഹ സംയോജകൻ കെ.ജി.രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.