Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര വിവേകാനന്ദ യോഗകേന്ദ്രത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

23 Sep 2024 21:13 IST

- MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര സംസ്ഥാനതല യോഗാസന ചാമ്പ്യൻഷിപ്പിൽ വിജയം കൈവരിച്ച ദേശീയതലത്തിലേക്ക് തിരഞ്ഞെടുത്ത തിരുവത്ര വിവേകാനന്ദ യോഗകേന്ദ്രത്തിലെ വിദ്യാർത്ഥികളെ ചാവക്കാട് തിരുവത്ര വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ നടന്ന കേന്ദ്രത്തിന്റെ ഓണാഘോഷ പരിപാടിയിൽ പുരസ്കാരം നൽകി അനുമോദിച്ചു.ചാവക്കാട് എസ്ഐ പ്രീതാ ബാബു ഉദ്ഘാടനവും,പുരസ്കാര വിതരണവും നിർവഹിച്ചു.യോഗ കേന്ദ്രം വൈസ് ചെയർമാൻ എം.എസ്.ശിവദാസ് അധ്യക്ഷത വഹിച്ചു.രക്ഷാധികാരി സി.ആർ.ചന്ദ്രൻ ഭദ്രദീപം തെളിയിച്ചു.സെക്രട്ടറി ടി.കെ.സുബി ആമുഖ പ്രഭാഷണം നടത്തി.ഭാരവാഹികളായ സതീശൻ വെങ്കളത്ത്,ടി.എസ്.വിഷ്ണു,ലിജീഷ് തേർളി,ഷഹറബാനു ടീച്ചർ,കെ.എസ്.ഷെർളി,മഹേഷ് കോട്ടപ്പടി,മുരളി നെടിയേടത്ത്,കെ.എസ്.അർജുനൻ,രവി,ഷാജി പി.രാജൻ,ബാബു പുന്ന,കെ.എസ്.രാധാകൃഷ്ണൻ,ജയറാം മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News