Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2024 15:39 IST
Share News :
ഡൽഹി: പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി ബാങ്കിങ് റെഗുലേഷൻ ആക്ടിലും മറ്റ് ചില നിയമങ്ങളിലും സർക്കാർ മാറ്റം വരുത്തും. പൊതുമേഖല ബാങ്കുകളിലെ സർക്കാറിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ നിന്നും താഴെയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പൊതുമേഖല ബാങ്കുകളിലെ ഓഹരി വിൽപനയിലൂടെ അധിക തുക സ്വരൂപിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
ബാങ്കിങ് റെഗുലേഷൻ ആക്ടിന് പുറമേ 1970,1980 വർഷങ്ങളിലെ ബാങ്കിങ് കമ്പനീസ് ആക്ടിലും സർക്കാർ ഭേദഗതി വരുത്തും. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിന് ഇത് അനിവാര്യമാണ്. 2021ൽ ധനമന്ത്രി നിർമല സീതാരാമൻ ഈ നിയമങ്ങളിൽ ഭേദഗതി നിർദേശിച്ചിരുന്നു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെയായിരുന്നു ശിപാർശ. 2021ലെ കേന്ദ്ര ബജറ്റിലും ബാങ്കുകളുടെ സ്വകാര്യവൽക്കരണം നയമായി കേന്ദ്രസർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ, അന്ന് നിയമങ്ങളുടെ ഭേദഗതി നടന്നിരുന്നില്ല.
2020 ഏപ്രിലിൽ 10 പൊതുമേഖല ബാങ്കുകൾ കേന്ദ്രസർക്കാർ നാലാക്കി ചുരുക്കിയിരുന്നു. 2017ൽ 27 ബാങ്കുകൾ 12 ആക്കി മാറ്റുകയും ചെയ്ത്. ലയനത്തിലൂടെയും മറ്റുമാണ് ബാങ്കുകളുടെ എണ്ണം കുറച്ചത്. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ച് പുതിയ സ്ഥാപനം നിലവിൽ വരികയും അത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാവുകയും ചെയ്തിരുന്നു.
സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിൽ ലയിച്ചപ്പോൾ അലഹബാദ് ബാങ്ക് ഇൻഡ്യൻ ബാങ്കിലാണ് ലയിച്ചത്. ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്കിൽ ലയിക്കുകയും ചെയ്തു. 2019ൽ ബാങ്ക് ഓഫ് ബറോഡയും ദേന ബാങ്കും വിജയ ബാങ്കിൽ ലയിച്ചു. 2017 ഏപ്രിലിൽ എസ്.ബി.ഐ അതിന്റെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചിരുന്നു. ജൂലൈ 23നാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത്. ജൂലൈ 22ന് ബജറ്റ് സമ്മേളനം തുടങ്ങും.
Follow us on :
Tags:
More in Related News
Please select your location.