Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹാന്‍ഡ് ബോള്‍ വനിതാ കിരീടം സഹൃദയ കോളേജിന്

20 Feb 2025 19:14 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിത വിഭാഗം ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ ആതിഥേയരായ സഹൃദയ കോളജ് ടീം ജേതാക്കളായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്‌മെന്റ് രണ്ടാം സ്ഥാനവും, ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളജ് മൂന്നാം സ്ഥാനവും കോഴിക്കോട് പ്രൊവിഡന്‍സ് കോളജ് നാലാം സ്ഥാനവും കരസ്ഥമാക്കി. സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍, യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. വിപിന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. സഹൃദയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍.ജോയ്,വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ.സിബിന്‍ വാഴപ്പിള്ളി, കായിക വകുപ്പ് മേധാവി ഡോ. പോള്‍ ചാക്കോ എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News