Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷിരൂരിലെ മണ്ണിനടിയില്‍ 7 പേരുടെ മൃതദേഹം; മരിച്ചത് കുടുംബത്തിലെ 5 പേര്‍, തിരച്ചിലിന് നേവി എത്തും

19 Jul 2024 14:48 IST

Shafeek cn

Share News :

കർണാടക/ബംഗളുരു: കർണാടകയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയത് അർജുനടക്കം 10 പേരെന്ന് ഉത്തര കന്ന‍ഡ ഡപ്യൂട്ടി കമ്മിഷണർ ആൻഡ് ജില്ലാ മജിസ്ട്രേറ്റ് ഗംഗുബായ് രമേഷ് മനക്കർ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും അതെ സമയം മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവർ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അതിനാൽ തിരച്ചിലിനായി നേവിയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.


8 വയസ്സുള്ള ഒരു കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയത്. മരിച്ച 5 പേർ ഒരു കുടുംബത്തിലെ ആളുകളാണ്. സമീപത്ത് ചായക്കട നടത്തുന്നവരാണ് അപകടത്തിൽപെട്ട കുടുംബം. കടയുടമ ലക്ഷ്മൺ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകൻ റോഷന്റെയും മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ പിതാവിന്റെ മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. ഡ്രൈവർമാരാണ് മറ്റ് മൂന്നു പേർ എന്നാണ് സൂചന. ഇതിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.


അതേസമയം, ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും ഇപ്പോഴും തുടരുകയാണ്. ഗംഗാവേലി നദിക്ക് സമീപത്തുള്ള പ്രദേശത്താണ് മഴയും മണ്ണിടിച്ചിലും ഏറെ നാഷനഷ്ട്ടങ്ങൾ വിതച്ചത്. ഇതുവരെ ഇരുപതോളം വീടുകളാണ് ഇവിടെ മഴയിൽ തകർന്നത്.

Follow us on :

More in Related News