Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കറുത്ത രാത്രി: ഗാസ സിറ്റിയില്‍ 91 പേരടെ ജീവനെടുത്ത് ഇസ്രയേല്‍

17 Sep 2025 07:34 IST

Enlight News Desk

Share News :

ഗാസ: ഇസ്രയേലിന്റെ കരയാക്രമണത്തില്‍ കഴിഞ്ഞ രാച്രി 91 പേർ കെല്ലപെട്ടതായി സ്ഥിരീകരണം.

ഗാസ സിറ്റിയില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍. പലായനം ചെയ്തു. രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞ രാത്രി നടന്നത്.  ഇസ്രയേല്‍ കരയാക്രമണത്തെക്കുറിച്ച് ഗാസ കത്തുന്നു'വെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് പ്രതികരിച്ചു. 

കഴുതപ്പുറത്തും വാഹനങ്ങളിലും തങ്ങളുടെ അവശ്യ സാധനങ്ങളുമായി പലായനം ചെയ്യുന്ന ഗാസക്കാരുടെ ചിത്രം അന്താരാഷ്ട്ര തലത്തില്‍ പ്രചരിക്കുന്നുണ്ട്. ഗാസ സിറ്റി ഏറ്റെടുക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ച ആദ്യ ദിനങ്ങളില്‍ ഗാസ സിറ്റിയില്‍ തന്നെ തങ്ങാന്‍ നിരവധിപ്പേര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ബോംബാക്രമണത്തിലൂടെ കൂടുതല്‍ പേർ പാലായനം ആരംഭിച്ചു.

Also Read:യെമനിലേക്ക് വീണ്ടും ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണം;

തീരദേശ റോഡ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു കുടുംബത്തെ ബോംബാക്രമണത്തിലൂടെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി. ഗാസ സിറ്റിയിലെ 17ഓളം കെട്ടിടങ്ങളാണ് തകര്‍ന്നു. ബോംബാക്രമണത്തിനൊപ്പം സ്‌ഫോടനാത്മക റോബോട്ടുകള്‍ ഉപയോഗിച്ചും ഇസ്രയേല്‍ സൈന്യം ഒരേ സമയം വടക്ക്, തെക്ക്, കിഴക്ക് പ്രദേശങ്ങളില്‍ ആക്രമണം നടത്തി. 20 ഭവന യൂണിറ്റുകള്‍ വീതം നശിപ്പിക്കാന്‍ സാധിക്കുന്ന 15 ഓളം മെഷീനുകള്‍ ഇസ്രയേല്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് യൂറോ മെഡ് മോണിറ്റര്‍ എന്ന സംഘടന പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ മാത്രം ഗാസ സിറ്റിയില്‍ കൊല്ലപ്പെട്ടത് 91 പേരാണ്.

രണ്ട് വര്‍ഷമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ 10 ലക്ഷത്തോളം ആളുകളാണ് ഗാസ സിറ്റിയിലേക്ക് പലായനം ചെയ്തത്. .

കഴിഞ്ഞ ദിവസം മാത്രം ഗാസ സിറ്റിയില്‍ നിന്ന് ഏകദേശം 3,50,000 പേര്‍ പലായനം ചെയ്തതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.

Follow us on :

More in Related News