Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു

15 Jun 2024 18:01 IST

WILSON MECHERY

Share News :

മാള :

ചെറുകാലത്ത് വീട്ടിൽ റിൻസൻ എന്നയാളുടെ ബൈക്ക് മോഷ്ടിച്ച കേസിൽ കുഴൂർ കൈതാരത്ത് വീട്ടിൽ ജിജോ 19 വയസ്, മേലഡൂർ തെക്കേക്കര വീട്ടിൽ റിജോ 21 എന്നിവരെ മാള SHO സുനിൽ പുളിക്കൻ SI CK സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. 09.06.24 തിയ്യതി വൈകിട്ട് മാള പള്ളിപുറത്തുള്ള സിമൻ്റ് ബ്രിക്സ് സൈറ്റിൽ വച്ചിരുന്ന ബൈക്കാണ് മോഷണം പോയത്. പ്രതികൾ മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കുമ്പോൾ പൊറക്കു 

ളം പാലത്തിന് സമീപത്തു വച്ചാണ് പോലിസ് പിടി കൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു . SI മാരായ സുമേഷ് CS, സുൽഫീക്കർ KK, സിനിയർ C Po ഡിപീഷ് PD , വിപിൻ ലാൻ, നജീബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow us on :

More in Related News