Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Mar 2026 19:44 IST
Share News :
കടുത്തുരുത്തി: കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള വടയാർ ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിൽ മീനമാസത്തിൽ നടക്കുന്ന പ്രസിദ്ധമായ ജലഉത്സവമാണ് വടയാർ ആറ്റുവേല. വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാൻ മീനമാസത്തിലെ അശ്വതിനാളിൽ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാർഗം എത്തുന്നുവെന്ന ഐതിഹ്യത്തെ ആസ്പദമാക്കി, അലങ്കരിച്ച വള്ളങ്ങളിൽ ക്ഷേത്രത്തിൻ്റെ മാതൃക വച്ച് നടത്തുന്ന ജലഘോഷയാത്രയാണിത്. ദൃശ്യഭംഗി കൊണ്ടും ആചാരങ്ങൾ കൊണ്ടും വടയാർ ആറ്റുവേല സഞ്ചാരികളെയും ഭക്തരെയും ആകർഷിക്കുന്ന വലിയൊരു ഉത്സവമാണ്.
Follow us on :
Tags:
More in Related News
Please select your location.