Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Mar 2026 21:49 IST
Share News :
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദേശ പത്രികള്‍ സ്വീകരിച്ചു തുടങ്ങിയ ഇന്ന് കോട്ടയം ജില്ലയില്‍ പത്രിക നല്‍കിയത് ഒരാള്‍. ചങ്ങനാശേരി നിയോജക മണ്ഡത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജോമോന്‍ ജോസഫ് ശ്രാമ്പിക്കൽ ആണ് പത്രിക നല്‍കിയത്.
ജില്ലയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസര്‍മാരും അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാരുമാണ് പത്രിക സ്വീകരിക്കുന്നത്.
ജില്ലയിലെ വരണാധികാരികൾ -
പാലാ -സജിത് നാസർ, ഡെപ്യൂട്ടി കളക്ടർ (ആർ ആർ) കോട്ടയം.
കടുത്തുരുത്തി - മിനി തോമസ് ,ഡെപ്യൂട്ടി കളക്ടർ ( എൽ ആർ) കോട്ടയം.
വൈക്കം - വി.ദീപ , പ്രിൻസിപ്പൽ കൃഷി ഓഫീസർ കോട്ടയം.
ഏറ്റുമാനൂർ - എം.എ.ആശ, ഡെപ്യൂട്ടി ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റിക്കോർഡ്സ് കോട്ടയം.
കോട്ടയം - കെ.പി. ജയകുമാർ, പുഞ്ച സ്പെഷ്യൽ ഓഫീസർ, കോട്ടയം.
പുതുപ്പള്ളി - പി. ഷിബു, ആർ.ഡി.ഒ കോട്ടയം.
ചങ്ങനാശ്ശേരി - ഉഷ മാനാട്ട്, ഡെപ്യൂട്ടി കളക്ടർ ( എൽ എ) കോട്ടയം.
കാഞ്ഞിരപ്പള്ളി - ട്രീസാ ജോസ്, ജോയിൻ്റ് ഡയറക്ടർ, എൽ എസ് ജി ഡി കോട്ടയം.
പുഞ്ഞാർ - ഇ. മുഹമ്മദ് സഫീർ (ആർ.ഡി.ഒ പാലാ).
അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാർ
പാലാ - രഞ്ജിത് ജോർജ്, തഹസീൽദാർ ,മീനച്ചിൽ.
കടുത്തുരുത്തി - പി. സുദീപ്, തഹസീൽദാർ (എൽ. ആർ),മീനച്ചിൽ.
വൈക്കം - പി.ആർ. അഭിലാഷ്, തഹസീൽദാർ വൈക്കം.
ഏറ്റുമാനൂർ - കെ.എം.ജയൻ, തഹസീൽദാർ (എൽ. ആർ),ചങ്ങനാശേരി.
കോട്ടയം - കെ.എസ്. സതീശൻ, തഹസീൽദാർ കോട്ടയം.
പുതുപ്പള്ളി - വി. ദീപു, തഹസീൽദാർ (എൽ. ആർ), കോട്ടയം.
ചങ്ങനാശേരി - ബി.പ്രദീപ്, തഹസീൽദാർ ചങ്ങനാശേരി.
കാഞ്ഞിരപ്പള്ളി - അനീഷ് ഈപ്പൻ, തഹസീൽദാർ കാഞ്ഞിരപ്പള്ളി.
പൂഞ്ഞാർ -ജെ. താജുദ്ദീൻ, തഹസീൽദാർ (എൽ. ആർ), കാഞ്ഞിരപ്പള്ളി.
Follow us on :
Tags:
More in Related News
Please select your location.