Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സീനിയർ ചേമ്പറിൻ്റെ നേതൃത്വത്തിൽ നിയുക്ത എം എൽ എ കെ. ബിനിമോന് അനുമോദനവും സ്വീകരണവും നൽകി.

09 May 2026 15:22 IST

santhosh sharma.v

Share News :

വൈക്കം: സീനിയർ ചേമ്പർ ഇൻ്റർനാഷണൽ വൈക്കം ലീജിയൻ അംഗമായ നിയുക്ത എം എൽ എ കെ. ബിനിമോന് സീനിയർ ചേമ്പർ വൈക്കം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദനവും സ്വീകരണവും നൽകി. ക്ലബ്ബ് പ്രസിഡന്റ് അഡ്വ.എം.പി മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ശിവപ്രസാദ്, ട്രഷറര്‍ അജിത് വർമ്മ, കെ. പി വേണുഗോപാൽ, ഡി. നാരായണൻ നായർ, മനോജ്‌ കൈമൾ, പി.അംബുജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു. ക്ലബ്ബിൻ്റെ പ്രവർത്തനം ജനങ്ങൾക്ക് ഏറെ ഗുണകരമാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് തൻ്റെ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും

കെ.ബിനിമോൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.


 


Follow us on :

More in Related News