Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലയിലെ 114 കേന്ദ്രങ്ങളില്‍ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

20 Feb 2026 19:31 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം ജില്ലയിലെ 114 കേന്ദ്രങ്ങളില്‍ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗം -91 പട്ടികജാതി വിഭാഗം - 20, പട്ടികവര്‍ഗ്ഗ വിഭാഗം- മൂന്ന് എന്നിങ്ങനെയാണ് അനുവദിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ എണ്ണം.

ഓണ്‍ലൈന്‍ അപേക്ഷ, ഒ.എം.ആര്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

പ്ലസ് ടു യോഗ്യതയുള്ള 18നും 50നുമിടയില്‍ പ്രായവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. 

അധിക യോഗ്യതകള്‍ക്കും വനിത, പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം/വാടക മുറി സൗകര്യമുള്ളവര്‍ക്കും അധിക മാര്‍ക്ക് ലഭിക്കും.

https://lbsedp.lbscentre.in/akshaya26 എന്ന വെബ്സൈറ്റ് വഴി മാര്‍ച്ച് ഏഴുവരെ അപേക്ഷിക്കാം. അപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് lbscentre@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 0471-2560311,312,9400923669 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം. ഫോണ്‍: 04812574477.വെബ്സൈറ്റ്: https://akshaya.kerala.gov.in



Follow us on :

More in Related News