Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്രസർ ക്കാരിന്റെ ജനദ്രോഹ നയങ്ങൾ; 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു.

11 Feb 2026 23:41 IST

santhosh sharma.v

Share News :

കോട്ടയം: തൊഴിൽ കോ ഡുകളുൾപ്പെടെയുള്ള കേന്ദ്രസർ ക്കാരിന്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 12 ഓളം ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതി പുനഃ സ്ഥാപിക്കുക, വൈദ്യുതി,വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ. പാൽ, പത്രം, ആ ശുപത്രി, ജീവൻ രക്ഷാമരുന്ന് കടകൾ, ഫ യർ ആൻഡ് റസ്ക്യൂ സർവീസ്, ആംബുലൻസ് തുടങ്ങി അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല -മാരാമൺ തീർഥാടകർക്കും കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവ പ്രവർത്തിക്കും

അതെ സമയം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് സംയുക്ത ട്രേഡ്‌യൂണി നേതാക്കൾ പറഞ്ഞു. കോട്ടയത്ത് വിവിധ നിയോജക മണ്ഡലങ്ങളിൽ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച വൈകിട്ട് പന്തം കൊളുത്തി പ്രകടനവും യോഗങ്ങളും നടത്തി.

Follow us on :

More in Related News