Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അദാനിയുടെ പണം വേണ്ട ; എല്ലാ കരാറുകളും റദ്ദാക്കാന്‍ നീക്കം തുടങ്ങി ആന്ധ്ര സര്‍ക്കാര്‍

26 Nov 2024 16:34 IST

Shafeek cn

Share News :

ഹൈദരാബാദ്: അദാനിക്ക് കടുത്ത തിരിച്ചടി നല്‍കാന്‍ ഉറച്ച് ആന്ധ്ര സര്‍ക്കാര്‍. അദാനിയുമായുണ്ടാക്കിയ എല്ലാ ഊർജവിതരണ കരാറുകളും ഉടൻ തന്നെ റദ്ദാക്കിയേക്കും. അദാനി ഗ്രൂപ്പ് ഉണ്ടാക്കിയ ഊർജ വിതരണ കരാറുകൾ ചന്ദ്രബാബു നായിഡു സർക്കാർ പുനഃപരിശോധിക്കും. സാധ്യമെങ്കിൽ നിലവിലെ എല്ലാ കരാറുകളും റദ്ദാക്കാൻ നീക്കം തുടങ്ങി. നിലവിൽ കരാറിന് അടിസ്ഥാനമായ എല്ലാ ഫയലുകളും വിളിച്ച് വരുത്തി പരിശോധിക്കുമെന്ന് ധനമന്ത്രി പയ്യാവുല കേശവ് പറഞ്ഞു. പ്രമുഖ വാർത്താ ഏജൻസിയായ ‘റോയിറ്റേഴ്സി’നോടാണ് മന്ത്രിയുടെ പ്രതികരണം


ഏഴ് ഗിഗാവാട്ട് സോളാർ പവർ ആന്ധ്രയിലെ ഊർജവിതരണക്കമ്പനികൾക്ക് അദാനി ഗ്രൂപ്പ് നൽകുകയെന്നതായിരുന്നു കരാർ. ഇന്ത്യയിൽ ഒരു സംസ്ഥാനത്തെ ഏറ്റവും വലിയ ഊർജവിതരണക്കരാറായിരുന്നു ആന്ധ്ര സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുണ്ടായിരുന്നത്. ഇത് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്ക് വൻതോതിൽ അഴിമതിപ്പണം നൽകി നേടിയെടുത്തതാണെന്നാണ് ഇപ്പോൾ അമേരിക്കയുടെ കണ്ടെത്തൽ. ഊർജവിതരണക്കരാറിൽ അഴിമതിയുണ്ടെന്ന ആരോപണം വൈഎസ്ആർ കോൺഗ്രസ് വാർത്താക്കുറിപ്പിലൂടെ നിഷേധിച്ചിരുന്നു. എന്നാൽ ആന്ധ്ര അടക്കം നാല് സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും ഊർജവിതരണ കരാറുകൾ കിട്ടാൻ അദാനി ഗ്രൂപ്പ് വിവിധ സർക്കാരുദ്യോഗസ്ഥർക്ക് വൻകോഴ നൽകിയെന്നാണ് അമേരിക്കൻ അധികൃതർ പുറത്ത് വിട്ട റിപ്പോർട്ടിലുള്ളത്. അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റും, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്‍റേതുമാണ് ഈ റിപ്പോർട്ട്.


നേരത്തേ സ്കിൽസ് ഇന്ത്യ പദ്ധതിക്ക് വേണ്ടി അദാനി നൽകിയ ആയിരം കോടി രൂപ തെലങ്കാന സർക്കാർ വേണ്ടെന്ന് വച്ചിരുന്നു. വൻ കരാറുകൾ കാണിച്ച് അമേരിക്കൻ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് മൂലധനസമാഹരണം നടത്തിയെന്നതാണ് നിലവിൽ അമേരിക്കയുടെ ആരോപണം. അനാവശ്യ ആരോപണങ്ങളിൽ ഒരു ക്ഷേമപദ്ധതി കുരുങ്ങാതിരിക്കാനാണ് പണം നിരസിക്കുന്നതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി.

Follow us on :

More in Related News