Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഡി.ബി കോളേജിൽ കെ.എസ്.യു കൊടിമരം സ്ഥാപിക്കുന്നതിനിടെ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു.

01 Oct 2026 20:10 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രൂപീകരണത്തോടനുബന്ധിച്ച് കൊടിമരം സ്ഥാപിക്കുന്നതിനിടെ എസ്. എഫ്. ഐ, കെ. എസ്. യു പ്രവർത്തകർ തമ്മിൽ ഉണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. കോളേജിന് മുൻവശത്ത് കൊടിമരം സ്ഥാപിക്കുന്നതിനിടെ കോളേജ് കോംമ്പൗണ്ടിൽ നിന്നും എസ് എഫ് ഐ പ്രവർത്തകർ ചെടിച്ചട്ടികൾ കെ.എസ്.യു പ്രവർത്തകർക്കും പോലീസിനും നേരെ എറിഞ്ഞ ശേഷം കെ.എസ്.യു സ്ഥാപിച്ച കൊടിമരത്തിലെ കൊടി വലിച്ച് കീറുകയും കൊടിമരം നശിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെ ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ ശക്തമായ വാക്കേറ്റം നടന്നു. ഇതിനിടെ എസ് എഫ് ഐ പ്രവർത്തകരെ തടയുന്നതിനിടെയാണ് തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർ ദിലീപ് കുമാറിൻ്റെ ഇടത് കൈ മുട്ടിന് പരിക്കേറ്റത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജിത്തു ജോസ് എബ്രഹാം യൂണിറ്റിൻ്റെ ഉദ്ഘാടനം നടത്തിയ ശേഷമാണ് സംഘർഷം ഉണ്ടായത്. കൈയേറ്റത്തിനിടെ കെ.എസ്.യു യൂണിറ്റ് ഭാരവാഹികളായ ഷാരോൺ, സാന്ദ്ര, അന്ന, കല്യാണി എന്നിവർക്കും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളായ അനഖ, വന്ദന എന്നിവർക്കും പരിക്കേറ്റു. തുടർന്ന് ഇരു വിഭാഗത്തിലേയും മുതിർന്ന നേതാക്കൾ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയതും പ്രവർത്തകരെ സ്ഥലത്ത് നിന്നും പറഞ്ഞ് വിട്ടതും. തുടർന്ന്

പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നുവെങ്കിലും വൈകിട്ട് പ്രകടനമായി എത്തിയ എസ്. എഫ്. ഐ പ്രവർത്തകർ കെ.എസ്.യു സ്ഥാപിച്ച കൊടിമരം പിഴുത് എടുത്ത് മാറ്റുകയായിരുന്നു. പരിക്കേറ്റ കെ. എസ്.യു പ്രവർത്തകർ തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും എസ് എഫ് ഐ പ്രവർത്തകർ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരെ കെ.ബിനി മോൻ എം എൽ എ സന്ദർശിച്ചു. 

പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതടക്കം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ കണ്ടാലറിയാവുന്ന ഇരുപതോളം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്തതായും പോലീസ് പറഞ്ഞു.


Advt.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News