Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക ഹൃദയ ദിനം: വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് അബീർ ആശുപത്രി

02 Oct 2026 02:05 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ലോക ഹൃദയദിനം 2026ന്റെ ഭാഗമായി അബീർ ആശുപത്രി, ഇബ്നു ഖൽദൂൻ പ്രൈവറ്റ് സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഹൃദയാരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം ചെറുപ്പം മുതലേ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

“നിങ്ങളുടെ ഹൃദയത്തെ അറിയൂ, നിങ്ങളുടെ ഭാവിയെ സംരക്ഷിക്കൂ” എന്ന സന്ദേശമാണ് പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് കൈമാറിയത്. ആരോഗ്യകരമായ ജീവിതശൈലി, ശരിയായ ഭക്ഷണക്രമം, സ്ഥിരമായ വ്യായാമം, മാനസിക സമ്മർദ്ദ നിയന്ത്രണം എന്നിവ ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച് വിദഗ്ധർ വിശദീകരിച്ചു.

വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ബോധവത്കരണ ക്ലാസ് നടന്നത്. ആരോഗ്യകരമായ ശീലങ്ങൾ ചെറുപ്പത്തിൽ തന്നെ രൂപപ്പെടുത്തുന്നതിലൂടെ ഭാവിയിൽ ഹൃദ്രോഗസാധ്യത കുറയ്ക്കാനാകുമെന്ന് പരിപാടിയിൽ ചൂണ്ടിക്കാട്ടി.

സമൂഹത്തിൽ ആരോഗ്യ അവബോധം വർധിപ്പിക്കുന്നതിനുള്ള അബീർ ആശുപത്രിയുടെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഈ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പായി പരിപാടി മാറിയതായി സംഘാടകർ അറിയിച്ചു.

Follow us on :

More in Related News