Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അലൂമിനി അസോസിയേഷൻ ഓഫ് ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

13 Jun 2024 17:47 IST

- MOHAMED YASEEN

Share News :

ദുബായ്: അലൂമിനി അസോസിയേഷൻ ഓഫ് ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂർ (ആസ്ക് ) യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 1 ദുബൈ ഖിസൈസിലെ ബാഡ്മിൻ്റൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് 36 ടീമുകളെ പങ്കെടുപ്പിച്ച് നടത്തപെട്ടു.


ആസ്ക്‌ പ്രസിഡന്റ്‌ സുനിൽ ഉണ്ണീരിയുടെ അദ്യക്ഷതയിൽ നടന്ന പൊതു പരിപാടിയിൽ പ്രോഗ്രാം കൺവീനർ ഷാജഹാൻ സിങ്കം സ്വാഗതം ആശംസിക്കുകയും അക്കാഫ് ഇവൻ്റ്സ് പ്രസിഡന്റ്‌ ചാൾസ് പോൾ ഉദ്ഘാടനം നിർവഹിക്കുകയും അക്കാഫ് ട്രഷറർ ജൂഡിൻ, ആസ്ക് ബാഡ്മിന്റൺ ജോയിൻ കൺവീനർ സൈഫ് എന്നിവർ ആശംസ പറയുകയും ചെയ്തു. ആസ്ക് സ്പോർട്സ് സെക്രെട്ടറി ദീപക് ഗോപി നന്ദിയും പറഞ്ഞു. 

ഈ മത്സരത്തിന്റെ വിജയികളായി അൻവർ സാദിക്കിനെയും, അജാസ് അഹമ്മദ്‌നെയും പ്രഖ്യാപിച്ചു. ജനപങ്കാളിത്തം കൊണ്ടും മികച്ച ടീമുകളുടെ പ്രകടനം കൊണ്ടും ടൂർണമെൻ്റ് ഉന്നത നിലവാരം പുലർത്തി. ജന. സെക്രട്ടറി ജയകൃഷണൻ, ട്രഷറർ അർഷാദ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News