Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.സി.എഫ് നിർമ്മിക്കുന്നതിന് കൈമാറിയ സ്ഥലത്ത് അനാധികൃത ഖനനമെന്ന് ആക്ഷേപം.

16 Feb 2026 23:51 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വെട്ടിക്കാട്ട് മുക്ക് ദേവസ്വം ബോർഡ് കോളേജിന് സമീപം ഇറിഗേഷൻ വകുപ്പ് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന് എം.സി.എഫ് നിർമ്മിക്കുന്നതിന് കൈമാറിയ സ്ഥലത്ത് അനാധികൃത ഖനനം നടക്കുന്നതായി ആരോപണം. പഞ്ചായത്ത് കമ്മിറ്റിയോ സെക്രട്ടറിയോ അറിയാതെയാണ് മണ്ണെടുക്കലും ചെങ്കല്ല് വെട്ടുകയും ചെയ്യുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. അതെ സമയം കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്ത കുന്ന് ഭാഗത്തെ സ്ഥലത്ത് കോമ്പൗണ്ടിംഗ് ഭിത്തി കെട്ടിയാൽ താഴേക്ക് ഇടിഞ്ഞ് പോകാൻ സാദ്ധ്യത ഉള്ളതിനാൽ സ്ഥലം നിരപ്പാക്കി ഇതിൽ നിന്നും വെട്ട് കല്ല് എടുത്ത് എം സി എഫ് കെട്ടിടത്തിന് ഉപയോഗിക്കാൻ കഴിയുന്നതാണോ എന്ന് പരിശോധിച്ചതായാണ് അധികൃതർ പറയുന്നത്. പരാതിയെ തുടർന്ന്

തലയോലപ്പറമ്പ് പോലീസും വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 20 ലക്ഷം രൂപ എം സി എഫ് നിർമ്മാണ പ്രവർത്തനത്തിനായി പഞ്ചായത്ത് ഭരണസമിതി അനുവദിച്ചിരുന്നു.പുതിയ ഭരണസമിതി നടപ്പ് സാമ്പത്തിക വർഷം ഇതിനായി കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്.ഇതിനിടെയാണ് ഖനനം സംബന്ധിച്ച് വിവാദം. ഇതുമായി ബന്ധപ്പെട്ട് സമര പരിപാടികൾ നടക്കുമെന്നാണ് ലഭിക്കുന്ന സൂചന.



Follow us on :

More in Related News