Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 21:44 IST
Share News :
പീരുമേട് :
വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡ് കോൺക്രീറ്റ് നിർമ്മാണത്തിൽ വ്യാപക ക്രമക്കേടെന്നാരോപണം. കരാർ പ്രകാരമുള്ള അളവിൽ കുറവ് വരുത്തിയും വീതിയും കനവും കുറച്ചുള്ള നിർമ്മാണ പ്രവർത്തനമാണ് നടത്തിയതെന്ന ആരോപണമാണ് ഉയരുന്നത്.
വർഷങ്ങളായി തകർന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡിന്റെ പള്ളിക്കട ഗേറ്റു മുതലുള്ള ഭാഗത്തെ കോൺക്രീറ്റ് നിർമാണത്തിലാണ് പിഴവുള്ളത്. രണ്ട് കരാറുകാരാണ് റോഡ് കോൺക്രീറ്റ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ പള്ളിക്കട ഗേറ്റ് മുതലുള്ള ഭാഗത്ത് കോൺക്രീറ്റ് 3മീറ്റർ 50 സെന്റീമീറ്റർ വീതി എന്നുള്ളത് പല ഭാഗങ്ങളിലും 3 മീറ്റർ 20 സെന്റീമീറ്റർ വീതി മാത്രമാണുള്ളത്. പൊട്ടിപൊളിഞ്ഞ ഭാഗത്ത് നിർമ്മാണം നടത്താതെ അധികം തകരാത്ത ഭാഗത്താണ് കോൺക്രീറ്റ്
ചെയ്തിരിക്കുന്നതെന്നും വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ നിർമ്മാണം തട്ടി കൂട്ടാണന്നാണ് നാട്ടുകാരുടെ ആക്ഷേപം.
റോഡ് കോൺക്രീറ്റ് നിർമ്മിതിക്കായി ഉപയോഗിച്ചിരിക്കുന്ന സിമന്റ് കാലപ്പഴക്കത്താൽ കട്ട പിടിച്ചവയായിരുന്നുവെന്നും
43 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതിൽ റോഡിന്റെ 800മീറ്റർ ഭാഗം കോൺക്രീറ്റും 400 മീറ്റർ ഭാഗം ടാറിംഗിനു മാണ് നിർദേശിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. റോഡിന്റെ പല ഭാഗങ്ങളിലും വീതിക്കുറവുള്ള നിർമ്മാണവും കൂടാതെ വശങ്ങൾ നികത്താത്തതിനാലും അപകടസാധ്യത കൂടുതലാണെന്നും പരാതി ഉയർന്നു.
Follow us on :
More in Related News
Please select your location.