Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ആദിദേവിന് രണ്ടാം സ്ഥാനം

06 Dec 2025 12:44 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :


കൊടകര: ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ ദേശീയതല യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി എം. എം.ആദിദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. അണ്ടര്‍ 14 ട്രഡീഷണല്‍ വിഭാഗത്തിലാണ് ആദിദേവ് രണ്ടാം സ്ഥാനം നേടിയത്. സ്‌കൂള്‍ മാനേജര്‍ സി.ജി. രാജന്‍, എസ്. എന്‍. ട്രസ്റ്റ് സെക്രട്ടറി ഇ. എന്‍ ശശി, കെ. യു .ദിവ്യപ്രകാശന്‍, ഒ. സി. വിജയന്‍ ,പ്രിന്‍സിപ്പാള്‍ പി.എസ്. ഉഷ ,വൈസ് പ്രിന്‍സിപ്പാള്‍ വി.ആര്‍.അനു ,ക്ഷേമസമിതി പ്രസിഡന്റ് കെ.ആര്‍.രാകേഷ് എന്നിവര്‍ ചേര്‍ന്ന് ആദിദേവിനെ അനുമോദിച്ചു. യോഗ അധ്യാപിക എ.ബി. ദീപ യോയും ചടങ്ങില്‍ അനുമോദിച്ചു

Follow us on :

More in Related News