Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 13:27 IST
Share News :
മസ്‌കറ്റ്: ഒമാനിലെ മുൻ അന്താരാഷ്ട്ര ഫുട്‌ബോൾ താരം അബ്ദുസലാം അമർ അൽ മുഖൈനി (36) മരണപെട്ടു.
അബ്ദുസലാം അമർ അൽ മുഖൈനി 2010 ൽ ദോഫാർ ക്ലബിലൂടെയാണ് പ്രതിരോധ നിരയിൽ കളിച്ച് കരിയർ ആരംഭിച്ചത്. തുടർന്ന് യുഎഇ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ മുൻനിര ക്ലബ്ബുകൾക്കായി കളിച്ചു. അദ്ദേഹം കളിച്ച കുവൈത്ത് ക്ലബ് ലീഗ് കിരീടമടക്കം നേടിയിട്ടുണ്ട്.
അൽ അരൂബ ക്ലബ്ബിനൊപ്പം ഹിസ് മജസ്റ്റിസ് കപ്പ്, മൂന്ന് ഒമാൻ സൂപ്പർ കപ്പ് കിരീടങ്ങൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങളാണ് അബ്ദുസലാം അമർ അൽ മുഖൈനിക്ക് ലഭിച്ചിട്ടുള്ളത്.
ഗൾഫ് കപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലും, ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ഒമാനെ പ്രതിനിധീകരിച്ച് കളിച്ച അബ്ദുസലാം അമർ അൽ മുഖൈനി ഒമാനുവേണ്ടി 70 അന്താരാഷ്ട്ര മത്സരങ്ങളും നൂറിലധികം ക്ലബ് മത്സരങ്ങളും കളിച്ചിടുണ്ട്.
അബ്ദുസലാം അമർ അൽ മുഖൈനിയുടെ മരണവാർത്തയെത്തുടർന്ന്, ആരാധകർ, സഹതാരങ്ങൾ, ക്ലബ്ബുകൾ, ഒമാൻ ഫുട്‌ബോൾ അസോസിയേഷൻ (ഒഎഫ്എ) എന്നിവർ ആദരാഞ്ജലികൾ പങ്കുവെച്ചു.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.