Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയൻ്റെ നേതൃത്വത്തിൽ ദ്വിദിന പ്രീ മാര്യേജ് കോഴ്സ് സംഘടിപ്പിച്ചു.

21 Dec 2025 18:14 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം കെ. ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ്റെ നേതൃത്വത്തിൽ 33-ാമത് ദ്വിദിന പ്രീമാര്യേജ് കോഴ്സ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡൻ്റ് ഇ. ഡി പ്രകാശൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൻസിലർ യു. എസ് പ്രസന്നൻ, യൂണിയൻ വനിതാ സംഘം കേന്ദ്രസമതിയംഗം രാജി ദേവരാജൻ ,വൈസ് പ്രസിഡൻ്റ് വൽസാ മോഹൻ,സിമി ബിനോയി, ദീപാ സുഗുണൻ, ടീനാ ബൈജു, ശ്രീകല തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രേസ് ലാൽ, അനൂപ് വൈക്കം, കെ.പി അജീഷ്, ,ഡോ.ശരത്ചന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.



Follow us on :

More in Related News