Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോകത്തിന്റെ അടി നിയന്ത്രിക്കാൻ ഒരു മലയാളി പട്ടാളക്കാരൻ.

15 Oct 2024 17:57 IST

- Enlight News Desk

Share News :

തിരുവനന്തപുരം: ലോക കിക്ക് ബോക്സിങിന് ഇന്ത്യയിൽ നിന്നുള്ള ഏക റഫറി മലയാളി.

സെപ്റ്റംബർ 24 മുതൽ 29 വരെ ഉസ്ബെകിസ്ഥാനിൽ വച്ചു നടന്ന വാക്കോ വേൾഡ് കപ്പ്‌ കിക്ക്‌ബോക്സിങ് മത്സരത്തിലും.

ഒക്ടോബർ 06 മുതൽ 13 വരെ കംബോഡിയയിൽ വച്ച് നടന്ന ഏഷ്യൻ കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിലും റഫറിയായി സെലക്ഷൻ ലഭിച്ചത് മലയാളിയായ വിവേക് എ എസ്.നാണ്

കേരള സ്റ്റേറ്റ് അമച്വർ കിക്ബോക്സിങ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും , ടെക്നിക്കൽ ഡയറക്ടറും , ഇൻറർ നാഷണൽ റഫറിയുമാണ് എ എസ് വിവേക് വാക്കോ ഇന്റർനാഷണൽ റഫറി കമ്മിറ്റി റിംഗ് സ്പോർട്സ് മെമ്പർ,കൂടിയാണ് ഈ എക്സ് ആർമിക്കാരൻ. വേൾഡ് കോംബാറ്റ് ​ഗയിംസിലും, യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയിൽ നിന്നുള്ള ഏക റഫറി വിവേകായിരുന്നു.

തിരുവനന്തപുരം തിരുവല്ലം സ്വദേശിയാണ് വിവേക്. മലപ്പുറം മൂത്തേടം ഹയർസക്കണ്ടറി അധ്യാപിക വിനീത വി എസ് ആണ് ഭാര്യ.വിശ്വജിത്തും, വിയോമിയുമാണ് മക്കൾ

Follow us on :

More in Related News