Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്‌തനാർബുദ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

08 Feb 2026 21:15 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ മാർ ശ്ലീബ മെഡിസിറ്റിയുടെ സഹകരണത്തോടെ സൗജന്യ സ്‌തനാർബുദ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചു കവല ക്ലബ്ബ് ഹാളിൽ നടന്ന ക്യാമ്പ് റോട്ടറി ക്ലബ് പ്രസിഡൻ്റ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. ഡോ. പ്രവീണ ക്യാമ്പ് വിശദീകരണം നടത്തി. റോട്ടറി ക്ലബ് ഭാരവാഹികളായ ജീവൻ ശ്രീറാം, ഡോ.മനോജ്, ടി.രാജേന്ദ്രൻ, പി.സി. സുധീർ, എൻ.കെ. സെബാസ്റ്റ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.50 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.


Follow us on :

More in Related News