Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബെംഗളൂരുവിൽ ദുരന്തമായ ആഘോഷം: 7 മരണം. 50 ലേറെ പേർക്ക് പരിക്ക്

04 Jun 2025 19:26 IST

Enlight News Desk

Share News :

ആർസിബിയുടെ ആഘോഷത്തിനിടെ ബെംഗളൂരു സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് അപകടം 

ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടആഘോഷം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു.

ബുധനാഴ്ച ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) യ്ക്ക് കർണാടക സർക്കാർ നടത്തിയ അനുമോദന ചടങ്ങിലാണ് അപകടം. 

താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിജയാഘോഷ പരിപാടി റദ്ദാക്കിയതായി അറിയിച്ചു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നഗരത്തില്‍ വന്‍ ഗതാഗതകുരുക്കിനും തിരക്കിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിക്ടറി പരേഡിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് മാത്രമായി ആഘോഷം ചുരുക്കാനും ആര്‍സിബി തീരുമാനമെടുത്തിരുന്നു.


Follow us on :

More in Related News