Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം പാണ്ടിക്കാട് കൊലപാതകത്തിലെ പ്രതികള്‍ പിടിയില്‍ ; സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷം പ്രതികളിലൊരാള്‍ പിടിയിലായത് കഴിഞ്ഞയാഴ്ച, സഹോദരൻ കീഴടങ്ങി.

22 May 2026 20:01 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം കിഴക്കേ പാണ്ടിക്കാട് വ്യാപാരിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മുഖ്യപ്രതി പശ്ചിമ ബംഗാള്‍ സ്വദേശി ബിജോയ് റാണ കോടതിയില്‍ കീഴടങ്ങി. രണ്ടാഴ്ച്ച മുൻപ് കൂട്ടുപ്രതിയും സഹോദരനുമായ സഞ്ജയ് റാണയെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 16 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് പ്രതികള്‍ ജയിലിലാവുന്നത്.


2013ല്‍ മലപ്പുറം കിഴക്കേ പാണ്ടിക്കാട് സ്റ്റേഷനറി കട നടത്തിവന്നിരുന്ന മുഹമ്മദിന്റെ കൊലപാതകം ആസൂത്രണം ചെയ്ത ആളാണ് ബിജോയ് റാണ. പ്രതിയും സഹോദരനുമായ സഞ്ജയ് റാണ അറസ്റ്റില്‍ ആയതോടെ കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാവുകയായിരുന്നു. മുഹമ്മദിന്റെ പക്കലുള്ള പണം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.


രാത്രിയില്‍ കടയടച്ച്‌ മുഹമ്മദ് വീട്ടിലേക്ക് പോകും വഴി ബിജോയ് റാണയും സഞ്ജയ് റാണയും ചേർന്ന് മുഹമ്മദിനെ തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന്

കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. കൃത്യം നടത്തിയ ശേഷം സ്വദേശമായ ബംഗാളിലേക്ക് പോയി. പാണ്ടിക്കാട് പോലീസ് പശ്ചിമബംഗാളില്‍ എത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തു. 2014 ജാമ്യത്തില്‍ ഇറങ്ങി കേരളത്തില്‍ നിന്ന് കടന്നു കളഞ്ഞു. പശ്ചിമബംഗാളില്‍ നിന്ന് ഒഡീഷയിലേക്ക് താമസം മാറ്റുകയും വ്യാജ വിലാസം നല്‍കുകയും ചെയ്തു. നിരന്തരമായുള്ള അന്വേഷണത്തിന് ഒടുവിലാണ് രണ്ടാഴ്ച മുൻപ് സഞ്ജയ് റാണയെ ഒഡീഷയില്‍ എത്തി പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കീഴടങ്ങിയ ബിജോയ് റാണയെ ജയിലിലേക്ക് മാറ്റി

Follow us on :

More in Related News