Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2026 12:03 IST
Share News :
ചാത്തന്നൂർ: കൊല്ലം ഏരൂരിൽ വാക്ക്തർക്കത്തെ തുടർന്ന് ഒരാൾ കുത്തേറ്റു മരിച്ചു. ഭാരതിപുരം തുമ്പോട് സ്വദേശി സുകുമാരൻ (52) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ ഏരൂർ പത്തടി ജങ്ഷനിൽ വെച്ചായിരുന്നു സംഭവം നടന്നത്. നാട്ടുകാർ നോക്കിനിൽക്കെ പത്തടി ജങ്ഷനിൽ വെച്ച് പ്രതികളും സുകുമാരനും തമ്മിൽ സംസാരിക്കുന്നതിനിടയിൽ പ്രതികൾ കൈവശം കരുതിയിരുന്ന ആയുധം ഉപയോഗിച്ച് സുകുമാരനെ കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുകുമാരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകം നടന്നതിന് തൊട്ടുപിന്നാലെ തന്നെ സംഭവസ്ഥലത്തെത്തിയ ഏരൂർ പൊലീസ് പ്രതികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
പഴയരൂർ സ്വദേശി ജോൺ, നിഹാസ് എന്നിവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികളെ നിലവിൽ ഏരൂർ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം സുകുമാരന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പ്രദേശത്ത് പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.
Follow us on :
More in Related News
Please select your location.