Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പണമുള്ള കവര്‍ ബ്ലേഡ് കൊണ്ട് കീറി, ബസ് യാത്രക്കിടെ യാത്രക്കാരന്റെ ലക്ഷം രൂപ കവര്‍ന്ന കേസിൽ കോട്ടക്കലില്‍ ഒരാള്‍കൂടി പിടിയില്‍

21 May 2026 21:16 IST

Jithu Vijay

Share News :

കോട്ടക്കൽ : സ്വകാര്യബസില്‍ യാത്രക്കിടെ ഹജ്ജ് യാത്രക്കാരന്റെ ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി കോട്ടക്കലില്‍ പിടിയില്‍. കൊല്ലം കറുകോല്‍ സ്വദേശി അബ്ദുല്‍ വാഹിദിനെയാണ് (72) ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍ അറസ്റ്റ് ചെയ്തത്. കൊച്ചി പള്ളുരുത്തി പാറപ്പുറത്ത് ജോയ് എന്ന നിസാര്‍ (62), ആലുവ പള്ളിപ്പുറാ യിടം സ്രാങ്ക് മുഹമ്മദ് ഇഖ്ബാല്‍ (65) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.


ഏപ്രില്‍ 27ന് ചങ്കുവെട്ടിയില്‍ നിന്ന് കോട്ടക്കലിലേക്കുള്ള യാത്രക്കിടെയാണ് പരാതിക്കാരന്റെ പണം നഷ്ടപ്പെട്ടത്. പണം സൂക്ഷിച്ച കവര്‍ ബ്ലേഡ് കൊണ്ട് കീറിയനിലയിലായിരുന്നു. അമ്പതോളം നിരീക്ഷണ കാമറകളില്‍ നടത്തിയ

പരിശോധനയിലാണ് പ്രതികളുടെ

വിവരങ്ങള്‍ ലഭിച്ചത്. മുന്നുപേരും

ബസുകളില്‍ യാത്ര ചെയ്ത് യാത്രക്കാരെ നിരീക്ഷിച്ച ശേഷം മോഷണം നടത്തുകയാണ് പതിവ്. എട്ട് കേസില്‍ പ്രതിയാണ് വാഹിദെന്ന് പോലീസ് അറിയിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി അറസ്റ്റ് ചെയ്തു.

Follow us on :

More in Related News