Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2024 13:01 IST
Share News :
ഹൈദരാബാദ്: ആന്ധ്രാ – തെലങ്കാന സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതക്കുകയാണ്. മഴക്കെടുതിയില്‍ ഇതുവരെ 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളില്‍ ഇന്നും റെഡ് അലേര്‍ട്ട് തുടരും. തെലങ്കാനയിലെ 11 ജില്ലകളിലും ആന്ധ്രയിലെ രണ്ട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
തെലങ്കാനയില്‍ അദിലാബാദ്, കാമറെഡ്ഡി, ആസിഫാബാദ്, മേദക്, മേഡ്ചല്‍ – മല്‍കാജിഗിരി, നിസാമാബാദ്, സംഗറെഡ്ഡി, സിദ്ദിപേട്ട് എന്നിവിടങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയില്‍ കൃഷ്ണ, വിജയവാഡ എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് തുടരും.
ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിചിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലുമായി വന്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫും സംസ്ഥാന ദുരന്തനിവാരണസേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
40,000 പേരോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. പ്രളയത്തില്‍ താറുമാറായ റെയില്‍ – റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി.
Follow us on :
Tags:
More in Related News
Please select your location.