Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2026 13:07 IST
Share News :
കൊച്ചി:
ഇത്തവണ കേരളം ആർക്കൊപ്പമെന്ന് നിർണ്ണയിക്കുന്ന അതി നിർണ്ണായക രാഷ്ട്രീയ പോരാട്ടത്തിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വിജയികളാരെന്ന് അറിയാൻ ഇനി മണിക്കൂറുകൾക്കുള്ളിൽ ഔദ്ധഅയോഗികമായി പ്രഖ്യാപിക്കും. വോട്ടെണ്ണൽ പകുതിയിലേറെ റൗണ്ടുകൾ പിന്നിടുമ്പോൾ കേരളം യു ഡി എഫിനൊപ്പം സമ്പൂർണ്ണമായും നിലയുറപ്പിച്ചു എന്നത് വ്യക്തമാക്കുന്നതാണ് ഫലംസ വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം. ഏപ്രിൽ 29ന് പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും യുഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയായായിരുന്നു നൽകിയിരുന്നത്. എന്നാൽ കേരളത്തിൽ വലിയതോതിൽ ഭരണവിരുദ്ധ തരംഗം തന്നെ ഉടലെടുത്തിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സൂചനകൾ. മന്ത്രിമാരടക്കം തോൽവി നേരിടുന്നു. ഒരു സമയം വരെ മുഖ്യമന്ത്രി പോലും പിറകിലായിരുന്നു എന്നതും. എൽഡിഎഫ് ലീഡ് ചെയ്യുന്നിടങ്ങളിൽ പോലും വലിയ മത്സരങ്ങളാണ് നേരിടുന്നു എന്നതും ഇതിന് തെളിവാണ്. ശക്തമായ പാർട്ടി കോട്ടകളിൽ പോലും പോരാട്ടം നടക്കുന്നതാണ് കണ്ടത്. തൃശൂരിൽ മാത്രമാണ് ഒരു പരിധിവരെ പാർട്ടി കോട്ടുകൾ നിലനിർത്താൻ ആകുന്നത്.
Follow us on :
Tags:
Please select your location.