Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എട്ട് മാസം മുമ്പ് നരേന്ദ്ര മോദി ആവേശോജ്വലമായ അന്തരീക്ഷത്തില്‍ ഉദ്ഘാടനച്ചടങ്ങ് നടത്തി; ഛത്രപതി ശിവജിയുടെ 35 അടി ഉയരമുള്ള പ്രതിമ നിലംപതിച്ചു

27 Aug 2024 13:16 IST

Shafeek cn

Share News :

മുംബൈ: ഛത്രപതി ശിവജിയുടെ 35 അടി ഉയരമുള്ള പ്രതിമ നിലംപതിച്ചു. സ്‌ക്രൂകളും ബോള്‍ട്ടും തുരുമ്പെടുത്തതാണ് കൂറ്റന്‍ പ്രതിമ നിലംപതിക്കാന്‍ കാരണമായതെന്ന നിരീക്ഷണത്തിലാണ് പിഡബ്ല്യുഡി. എട്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി ആവേശോജ്വലമായ അന്തരീക്ഷത്തില്‍ ഉദ്ഘാടനച്ചടങ്ങ് നടത്തിയ മഹാരാഷ്ട്രയിലെ സിന്ദുബര്‍ഗില്‍ സ്ഥാപിച്ച പ്രതിമ തിങ്കളാഴ്ച ഒരുമണിയോടെയായിരുന്നു നിലം പതിച്ചത്.


പ്രതിമ തകര്‍ന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിമ നിര്‍മാണത്തില്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള ശിവസേന-ബിജെപി സര്‍ക്കാര്‍ കാര്യമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.


ഛത്രപതി ശിവജി പ്രതിമയുടെ നിര്‍മ്മാണ ടെന്‍ഡറില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തിയിരുന്നു.''സിന്ദുബര്‍ഗില്‍ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ ഇന്ന് തകര്‍ന്നുവീണു. ഡിസംബറിലായിരുന്നു മോദിജി ഉദ്ഘാടനം ചെയ്തത്. കോണ്‍ട്രാക്ടര്‍ ആരായിരുന്നു? താനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടര്‍ക്കാണ് നിര്‍മാണ ചുമതല നല്‍കിയത് എന്നത് ശരിയാണോ? കോണ്‍ട്രാക്ടര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക? എത്ര കോടികളാണ് സര്‍ക്കാരിന് കോണ്‍ട്രാക്ടര്‍ നല്‍കിയത്,'' പ്രിയങ്ക ചോദിച്ചു.


Follow us on :

Tags:

More in Related News