Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2026 07:23 IST
Share News :
കൊച്ചി: എന്‍ഐഎ കേസില്‍ തടവിലായിരുന്ന യുവാവ് മരണപ്പെട്ടു. ആലുവാ നീറിക്കോട് പുളിക്കവീട്ടില്‍ മുഹമ്മദ് യാസര്‍ അറഫാത്ത് (35) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ സഹായിച്ചു എന്ന് ആരോപിച്ച് യുഎപിഎ പ്രകാരം എന്‍ഐഎ ചുമത്തിയ കേസില്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിഞ്ഞു വരവേ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് നിരീക്ഷണത്തിലിരിക്കേ ഇന്ന് രാവിലെയായിരുന്നു മരണം. രോഗത്തിന്റെ കാഠിന്യവും അടിയന്തര ചികില്‍സയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഭാര്യ സുമയ്യ, രണ്ടു മക്കള്‍. നിയമ നടപടികള്‍ക്കു ശേഷം ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Follow us on :
Tags:
More in Related News
Please select your location.