Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമൂഹിക നന്മയ്ക്കായി കൈകോർത്ത് ജിഡിആർഎഫ്എ ദുബായും

11 Aug 2025 10:38 IST

NewsDelivery

Share News :

ദുബായ്: സേവനത്തിന്റെ മഹത്വത്തെയും സാമൂഹിക പ്രതിബദ്ധതയെയും ഉയർത്തിപ്പിടിച്ച്,- ദുബായുടെ മാനുഷിക മുഖത്തിന് കൂടുതൽ തിളക്കം നൽകാൻ ജിഡിആർഎഫ്എ ദുബായിയും "താങ്ക്യൂ ഫോർ യുവർ ഗിവിംഗ്" വളണ്ടിയർ ടീമും കൈകോർക്കുന്നു. ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് ഇരു വിഭാഗവും തമ്മിൽ കഴിഞ്ഞ ദിവസം ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചു.


ദുബായ് എമിറേറ്റിൽ സാമൂഹിക ഉന്നമനം സാധ്യമാക്കാനും ജീവിതനിലവാരം ഉയർത്താനുമുള്ള ശ്രമങ്ങൾക്ക് കരുത്തേകാനും സന്നദ്ധപ്രവർത്തനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാനും വഴിയൊരുക്കുന്ന ധാരണ പത്രത്തിൽ ജിഡിആർഎഫ്എ ദുബായിക്ക് വേണ്ടി ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഫിനാൻസ് സെക്ടറിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ-മേജർ ജനറൽ അവാദ് മുഹമ്മദ് ഗാനം സായിദ് അൽ അവാഇവും"താങ്ക്യൂ ഫോർ യുവർ ഗിവിംഗ്" ടീമിന് വേണ്ടി സ്ഥാപകനും തലവനുമായ സൈഫ് അൽ റഹ്മാൻ അമീറുമാണ് ഒപ്പുവെച്ചത്.


"സന്തോഷവും മെച്ചപ്പെട്ട ജീവിതനിലവാരവും എല്ലാവർക്കും ഒരുപോലെ നൽകുന്ന ഒരു ആഗോള നഗരമായി ദുബായിയെ നിലനിർത്തുന്നതിൽ സാമൂഹിക ഉത്തരവാദിത്തം വലിയ പങ്ക് വഹിക്കുന്നുണ്ട്. സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ഈ ലക്ഷ്യം കൂടുതൽ വേഗത്തിൽ കൈവരിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് ചടങ്ങിൽ ഒപ്പുവെച്ച ," മേജർ ജനറൽ അൽ അവൈം പറഞ്ഞു."മനുഷ്യത്വപരമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ എന്നും മാതൃക കാണിച്ചിട്ടുള്ള ജിഡിആർഎഫ്എ ദുബായുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും സമൂഹത്തിൽ കൂടുതൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സൈഫ് അൽ റഹ്മാൻ അമീറും അഭിപ്രായപ്പെട്ടു.



ഈ സഹകരണത്തിന്റെ ഭാഗമായി സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുക, വിവരങ്ങൾ പങ്കുവെക്കുക, ലഭ്യമായ വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക, സന്നദ്ധപ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചാരം നൽകാനുള്ള മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തുക എന്നിവയും ലക്ഷ്യമിടുന്നു.

സാമൂഹിക പ്രതിബദ്ധത, തന്ത്രപരമായ പങ്കാളിത്തം, മാനുഷിക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നിതാന്ത ശ്രമങ്ങൾ എന്നിവയിലൂടെ ജിഡിആർഎഫ്എ ദുബായ് മനുഷ്യത്വപരമായ ഇടപാടുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. ഈ കൂട്ടായ്മ ദുബായിലെ സമൂഹത്തിൽ കൂടുതൽ ഐക്യവും സഹവർത്തിത്വവും വളർത്തുമെന്നും, മനുഷ്യബന്ധങ്ങൾക്ക് കൂടുതൽ ഊഷ്മളത നൽകുമെന്നും അധികൃതർ വിശദീകരിച്ചു.


ഫോട്ടോ :ജിഡിആർഎഫ്എ ദുബായും "താങ്ക്യൂ ഫോർ യുവർ ഗിവിംഗ്" ടീമും തമ്മിലുള്ള ധാരണ പത്രം ഒപ്പുവക്കൽ ചടങ്ങിൽ നിന്ന്

Follow us on :

More in Related News