Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2024 21:20 IST
Share News :
ന്യൂഡൽഹി: സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.
യുവതാരം ശുഭ്മൻ ഗിൽ നായകനാകുന്ന 15 അംഗ ടീമിൽ സഞ്ജു സാംസൺ ആണ് ഒന്നാം കീപ്പർ.
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് തുടങ്ങിയവർക്കു വിശ്രമം അനുവദിച്ചു. നിലവിൽ ലോകകപ്പ് ടീമിനൊപ്പമുള്ള സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിങ്കു സിങ് എന്നിവർ ടീമിലുണ്ട്. ധ്രുവ് ജുറെലാണ് മറ്റൊരു വിക്കറ്റ് കീപ്പർ.
പരിശീലകനായി ഗംഭീർ ഉടൻ സ്ഥാനമേറ്റെടുക്കാൻ സാധ്യതയില്ലാത്തതിനാൽ വിവിഎസ് ലക്ഷ്മൺ ആണ് പരിശീലക സ്ഥാനത്തെത്തുക. സിംബാബ്‍വെ പരമ്പരയ്ക്ക് ശേഷമുള്ള ശ്രീലങ്കൻ പര്യടനത്തിലാവും ഗംഭീർ ടീമിനൊപ്പം ചേരുകയെന്നാണ്
വിവരം. ജൂലൈ ആറിനാണ് ഇന്ത്യ–സിംബാബ്‍വെ പരമ്പരയ്ക്കു തുടക്കമാകുന്നത്.
സിംബാബ്‍വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം:
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ, റിങ്കു സിങ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), നിതീഷ് റെഡ്ഡി, റിയാൻ പരാഗ്, വാഷിങ്ടൻ സുന്ദർ, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ , തുഷാർ ദേശ്പാണ്ഡെ.
Follow us on :
Tags:
More in Related News
Please select your location.