Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2026 08:05 IST
Share News :
കോഴിക്കോട്: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പ്രാർത്ഥനയോടെ തുടക്കമായി. പോക്കർ സാഹിബിന്റെയും സി.എച്ച്.യുടെയും ഖബർ സിയാറത്തോടെയാണ് സമ്മേളന പരിപാടികൾ ആരംഭിച്ചത്. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ പോക്കർ സാഹിബ് നഗരിയിൽ പതാക ഉയർത്തി.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എം.എൽ.എ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, വൈസ് പ്രസിഡന്റ് എൻ.സി. അബൂബക്കർ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. യൂത്ത് ലീഗ് ദേശീയ, സംസ്ഥാന ഭാരവാഹികളും എം.എസ്.എഫ് നേതാക്കളും സംബന്ധിച്ചു.
വ്യാഴാഴ്ച രാവിലെ 9ന് സി.എച്ച്. ഓഡിറ്റോറിയത്തിൽ വൈറ്റ് ഗാർഡ് സംഗമം നടക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് ബി. പോക്കർ സാഹിബ് നഗരിയിൽ നടക്കുന്ന പ്രധാന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ, മന്ത്രിമാർ, എം.എൽ.എമാർ എന്നിവർ പങ്കെടുക്കും.
പ്രമുഖ ഫാസിസ്റ്റ് വിരുദ്ധ പോരാട്ട വേദികളിലെ സാന്നിധ്യമായ ആർട്ടിസ്റ്റ് നേഹ സിംഗ് റാത്തോർവിശിഷ്ടാതിഥിയായി പങ്കെടുക്കും. സമ്മേളന പ്രതിനിധികൾ സമയകൃത്യതയോടെ എത്തണമെന്ന് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയയും അറിയിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന സർഗ്ഗ സായാഹ്നം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. സാമൂഹിക മുന്നേറ്റങ്ങളിൽ കലയുടെ പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. റഷീദ് മോങ്ങം, ജവാദ് കാന്തപുരം എന്നിവർ ‘കലയും സംസ്കാരവും’ എന്ന വിഷയത്തിൽ സംവദിച്ചു.
Follow us on :
Tags:
More in Related News
Please select your location.