Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന ജീവനക്കാർക്കെതിരായ കനറ ബാങ്ക് മാനേജ്മെന്റിന്റെ പ്രതികാര നടപടി അവസാനിപ്പിക്കണം: BEFI

10 Sep 2026 08:18 IST

NewsDelivery

Share News :

പാലക്കാട്: കനറ ബാങ്ക് പാലക്കാട് ബിഗ് ബസാർ ശാഖയിലെ കാഷ് ഷോർട്ടേജുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തി യഥാർഥ തെറ്റുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കുന്നതിന് പകരം സ്വകാര്യ ഏജൻസിയായ CloudSEK മുഖേന നോട്ടീസ് അയച്ച ബാങ്ക് മാനേജ്മെന്റിന്റെ നടപടിയെ BEFI സംസ്ഥാന കമ്മിറ്റി അപലപിച്ചു. വിഷയം ഉന്നയിച്ച സംഘടനാ നേതാവിന്റെ പ്രസ്താവനകൾ പിൻവലിക്കണമെന്നും കൈവശമുള്ള രേഖകൾ സ്വകാര്യ ഏജൻസിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടത് പൊതുമേഖലാ ബാങ്കിന്റെ സുതാര്യതയും ഉത്തരവാദിത്വവും ചോദ്യം ചെയ്യുന്നതാണെന്ന് BEFI ആരോപിച്ചു. ക്രമക്കേടുകൾ അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവരുന്നതിന് പകരം പരാതി ഉന്നയിച്ചവരെ സമ്മർദത്തിലാക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി.

മലയാള മാധ്യമങ്ങളിലെ ഇസ്‌ലാമോഫോബിയ: ഐ.എസ്.എം സെമിനാർ വെള്ളിയാഴ്ച കോഴിക്കോട്ട് 

ഇതിനെതിരെ സെപ്റ്റംബർ ഒന്നിന് കനറ ബാങ്ക് പാലക്കാട് റീജണൽ ഓഫീസിന് മുന്നിൽ BEFI പ്രതിഷേധ ധർണ നടത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്തെന്നാരോപിച്ച് ജീവനക്കാർക്കെതിരെ ഇപ്പോൾ ഷോക്കോസ് നോട്ടീസ് നൽകിയിരിക്കുകയാണ്. അഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്ന നിർദേശം ജീവനക്കാരുടെ സംഘടനാ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും വെല്ലുവിളിക്കുന്നതാണെന്ന് BEFI സംസ്ഥാന കമ്മിറ്റി പറഞ്ഞു.

സംഘടനാ നേതാവിനെതിരായ സ്വകാര്യ ഏജൻസി നോട്ടീസും പ്രതിഷേധത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരായ ഷോക്കോസ് നോട്ടീസും ഉടൻ പിൻവലിക്കണമെന്ന് BEFI ആവശ്യപ്പെട്ടു. കാഷ് ഷോർട്ടേജുമായി ബന്ധപ്പെട്ട് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തി യഥാർഥ തെറ്റുകാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ തുടർ പ്രക്ഷോഭ പരിപാടികൾ സെപ്റ്റംബർ 12ന് ചേരുന്ന BEFI സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Follow us on :

More in Related News