Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് തിരുവഞ്ചൂരിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് എടുക്കാൻ വെള്ളക്കെട്ടിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

04 Aug 2026 12:45 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് തിരുവഞ്ചൂരിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് എടുക്കാൻ വെള്ളക്കെട്ടിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തിരുവഞ്ചൂർ പറമ്പുകര ലക്ഷംവീട് കോളനി കണിയാംകുന്നേൽ പാലൂപറമ്പിൽ ശശിയുടെ മകൻ ശരൺ പി. എസ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. കനത്ത മഴയിൽ ശരണിൻ്റെ വീടും, പരിസരവും ദിവസങ്ങളായി വെള്ളത്തിലാണ്.

ജലനിരപ്പ് ഉയർന്നതോടെ മുറ്റത്ത് വച്ചിരുന്ന വാട്ടർ ടാങ്ക് പാടശേഖത്തിലേക്ക് ഒഴുകി പോയതോടെ ഇത് എടുക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി പോകുകയായിരുന്നു.

പാടത്ത് പയറർ കൃഷിക്കായി കെട്ടിയിരുന്ന പ്ലാസ്റ്റിക്  കയറുകളിൽ കുരുങ്ങിയതാണ് ശരണിന് വിനയായത്. മൃതദേഹം കണ്ടെത്തിയപ്പോൾ കയറിനിടയിൽ കുടങ്ങിയ നിലയിലായിരുന്നു. തിങ്കളാഴ്ച തന്നെ ഫയർഫോഴ്‌സും കേന്ദ്ര സേനയും തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.

ചൊവ്വാഴ്ച രാവിലെ വീണ്ടും ഫയർ ആൻഡ് റസ്‌ക്യൂ ടീം എത്തി നടത്തിയ തെരച്ചിലിൽ ഒമ്പതോടെ കണ്ടെത്തുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനായ ശരൺ അവിവാഹിതനാണ്. രാധയാണ് മാതാവ്. ശരത്ത് ഇരട്ട സഹോദരനും, ശശിര, നിഷ എന്നിവർ സഹോദരിമാരുമാണ്.

Follow us on :

More in Related News