Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2025 19:11 IST
Share News :
ചാവക്കാട്:വില്പനയ്ക്കായി എത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി ചാവക്കാട് ഒരുമനയൂർ തൈക്കടവ് സ്വദേശിയായ ശ്രീജേഷി(25)നെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്.ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചാവക്കാട് എസ്ഐ സജിത്ത്മോനും സംഘവും പട്രോളിങ്ങ് നടത്തുന്നതിനിടയിൽ മുത്തമ്മാവ് കാരേക്കടവ് ഇരുമ്പുപാലത്തിനടുത്ത് നിന്നിരുന്ന പ്രതിയെ സംശയാസ്പദമായി പിടികൂടുകയായിരുന്നു.246 ഗ്രാം കഞ്ചാവും 40 ഗ്രാം ഹാഷിഷ് ഓയിലുമാണ് പ്രതിയിൽ നിന്ന് പിടികൂടിയത്.കഞ്ചാവ് തൂക്കികൊടുക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്സും പ്രതിയിൽ നിന്നും കണ്ടെടുത്തു.അന്വേഷണത്തിൽ കുട്ടികളെ ലക്ഷ്യമിട്ട് ചെറിയ പൊതികളാക്കി കഞ്ചാവ് വില്പനചെയ്യുകയാണ് പ്രതിയുടെ രീതിയെന്ന് വ്യക്തമായി.പ്രതിക്ക് സമാനരീതിയിലുള്ള രണ്ട് കേസുകൾ ചാവക്കാട് സ്റ്റേഷനിൽ നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.അന്വേഷണ സംഘത്തിൽ എസ്ഐമാരായ സജിത്ത് മോൻ,അബ്ദുൽ ബാസിത്,എഎസ്ഐ അൻവർ സാദത്ത്,സിപിഒമാരായ നിഖിൽ,അമർ,അബ്ദുൽ മജീദ്,രജിത്,ശിവപ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.
Follow us on :
Tags:
More in Related News
Please select your location.