Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 02:05 IST
Share News :
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം, ഡോം ഖത്തറിന്റെ നേതൃത്വത്തിൽ വൺ ടു വൺ മീഡിയയുടെ സഹകരണത്തോടെ നിർമിക്കുന്ന സമകാലിക സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള സംഗീത ആൽബമായ "ഉയിർപ്പാട്" ന്റെ പോസ്റ്റർ
മൽഹാർ സീസൺ 2 വേദിയിൽ പ്രശസ്ത മജീഷ്യനും പ്രാസംഗികനുമായ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു.
ഷംല ജഹ്ഫർ രചന നിർവഹിച്ച വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷഹീബ് ഷെബിയാണ്.ചലചിത്രപിന്നണി ഗായകൻ സിയാ ഉൽ ഹഖ് ആലപിക്കുന്ന ഈ ആൽബത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മുർഷിദ് മുഹമ്മദും ഛായാഗ്രഹണം നിർവഹിക്കുന്നത് രതീഷ് ഫ്രെയിം ഹണ്ടർ എന്നിവരാണ്.
ചടങ്ങിൽ ഡോമിന്റെ യും വൺ ടു വൺ മീഡിയയുടെയും പ്രതിനിധികൾ പങ്കെടുത്തു.
സാമൂഹിക പ്രതിബദ്ധതയും കലാസൗന്ദര്യവും ഒരുമിപ്പിക്കുന്ന ശ്രമമായ ഉയിർപ്പാടിന്റെ അവതരണം ഡോമിന്റെ സാംസ്കാരിക ചുമതലകൾക്ക് പുതിയൊരു അളവുകോൽ ചേർക്കുന്നു. പൊതുജന സാന്നിധ്യത്തിൽ നടന്ന പോസ്റ്റർ പ്രകാശനം മൽഹാർ വേദിയിലെ ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നായി മാറി.
Follow us on :
Tags:
More in Related News
Please select your location.