Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 00:01 IST
Share News :
മാധവിക്കുട്ടി എന്ന പേരിൽ എഴുതിത്തുടങ്ങിയ പ്രശസ്ത ഇതിഹാസ എഴുത്തുകാരി കമലാ സുരയ്യക്ക് (കമലാദാസ്) ഒരു ആദരാഞ്ജലിയാണ് ഈ കവിത എഴുതിയത്.
സാമൂഹിക നിയന്ത്രണങ്ങളിൽ നിന്നുള്ള മോചനത്തിന്റെ പ്രതീകമായി മാധവിക്കുട്ടി, അടുത്ത ജന്മത്തിൽ ഒരു പക്ഷിയാകാനുള്ള ആഗ്രഹം മനസ്സിൽ ഉണ്ടെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഓർത്തുകൊണ്ട് മാധവിക്കുട്ടിയുടെ പൂർത്തീകരിക്കപ്പെടാത്ത സ്വപ്നത്തെ അടിസ്ഥാനമാക്കിയാണ് ഞാൻ ഈ കവിത എഴുതിയത്.
സെപ്റ്റംബർ മാസം 2020 കാലഘട്ടത്തിൽ എൻ്റെ ആദ്യത്തെ പുസ്തകം "I Remain Forever Yours" ഇറങ്ങി. അതെ വർഷം തന്നെ നാല് ചെറുകഥകൾ അടങ്ങിയ "My Precious Dreams" പ്രസിദ്ധീകരിച്ചു.
പിന്നീട് എഴുത്തിൻ്റെ ലോകത്ത് പേടിച്ചുനിന്ന എനിക്ക് തുടർന്നും എഴുതുവാൻ മാധവിക്കുട്ടിയുടെ ചെറുകഥകൾ, ഇംഗ്ലീഷ് എഴുതിയ മനോഹരമായ കവിതകൾ, വ്യത്യസ്തമായ ഹൃദയം തട്ടിയുളള സംഭാഷണങ്ങൾ ആയിരുന്നു പ്രചോദനം നൽകി.
2021-''The Invisible Love" എന്ന എൻ്റെ പത്ത് ചെറുകഥകൾ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു.
2022 ജനുവരിയിൽ, വേൾഡ് മലയാളി ഫെഡറേഷൻ പ്രസിദ്ധീകരിച്ച വിശ്വകൈരളീയിൽ പൊന്മൻ്റെ ഒരു സ്വപ്നം എന്ന ഈ കവിത ഇറങ്ങി.
ഒരിക്കൽ വളരെ അവിചാരിതമായി മസ്കറ്റിൽ നിരവധി ആൽബങ്ങളും, ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുള്ള ശ്രീജയൻ പുത്തൻപുരയിൽ എന്ന സുഹൃത്തിനെ കണ്ടുമുട്ടി.
എൻ്റെ ആദ്യത്തെ ഈ കവിത ശ്രീജയൻ്റെ YouTube ചാനൽ SP Oman വഴി ഇറങ്ങുകയാണ്.
ശ്രിജയൻ എൻ്റെ രചനക്ക് സംഗീതം നൽകി, കേരളത്തിൽ നിന്നുള്ള മനോഹരമായി പാടുന്ന ഹണി എന്ന പാട്ടുകാരിയും, ഇമ്പമാർന്ന ഓർക്കസ്ട്ര ചെയ്യുന്ന സുനിൽ ഗോപിനാഥ് കൈകോർത്തപ്പോൾ എൻ്റെ ഈ കുഞ്ഞു കവിത വളരെ മനോഹരമായി നിങ്ങളിലേക്ക് എത്തുന്നു. എൻ്റെ ഒരു ചെറിയ സന്ദേശം നിങ്ങൾക്കെല്ലവർക്കുമായി നൽകട്ടെ.
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? ആഗ്രഹങ്ങൾ തേടി നിങ്ങളും ഒരു പക്ഷിയെ പോലെ പറന്നുയരൂ.
നന്ദി ആരോടു ചൊല്ലൂ.
കവിതയിലെ വരികൾ ശ്രദ്ധേയം കേട്ടാൽ, ഒരു പക്ഷെ നിങ്ങളെ മാധവിക്കുട്ടിയുടെ ജന്മനാടായ പുന്നയൂർകുളത്തുള്ള കുളകരയിലേക്ക് നിങ്ങളെ കൂട്ടികൊണ്ടു. പോകാൻ ഇടയുണ്ട്. ഈ ജന്മത്തിൽ നടക്കാത്ത സ്വപ്നങ്ങൾ അടുത്തജന്മത്തിൽ നടക്കട്ടെ.
നിങ്ങളുടെ സ്വന്തം, രാജൻ വി കോക്കൂരി, ആറ്റൂർ
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.