Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോകകപ്പ് യോഗ്യതാ റൗണ്ട് ഒമാൻ മൂന്നാം റൗണ്ട് ഉറപ്പിച്ചു

07 Jun 2024 03:06 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: 2026 ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഒമാൻ മൂന്നാം റൌണ്ട് ഉറപ്പിച്ചു . ഇന്നലെ നടന്ന ഗ്രൂപ്പ്​ ഡിയിലെ അഞ്ചാം മത്സരത്തിൽ ചൈനീസ്​ തായ്​പേയിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഒമാൻ മൂന്നാം റൌണ്ട് ഏറെക്കുറെ ഉറപ്പിച്ചത് . അബ്ദുൽ റഹ്മാൻ അൽ മഷ്‌റഫിയുടെ മിന്നുന്ന ഹാട്രിക്കാണ് ഒമാന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ജൂൺ 11 നു മസ്കറ്റിൽ രാത്രി എട്ടു മണിക്ക് കിർഗിസ്ഥാനുമായാണ്  ഗ്രൂപ്പിലെ അവസാന മത്സരം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News