Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2025 22:38 IST
Share News :
മസ്കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ കേരള പിറവിയോട് അനുബന്ധിച്ച് "കേരളത്തനിമ 2025" വർണ്ണശബളമായി ആഘോഷിച്ചു.
വെള്ളിയാഴ്ച്ച മസ്‌കറ്റ് ഗാലയിൽ നേറ്റീവ് സ്റ്റോറി റസ്റ്റോറൻൽ മസ്‌കറ്റ് പഞ്ചവാദ്യസംഘം ആശാൻ തിച്ചൂർ സുരേന്ദ്രൻ ആശാൻറെ നേതൃത്വത്തിൽ പഞ്ചവാദ്യത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
വെൽഡ് മലയാളി ഫെഡറേഷൻ മസ്‌കറ്റ് സ്റ്റേറ്റ് പ്രസിഡണ്ട് പത്മകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജെ രത്നകുമാർ ഉദ്ഘാടനം ചെയ്തു.
വേള്‍ഡ് മലയാളി ഫെഡറേഷൻ നാഷണൽ പ്രസിഡൻറ് ജോർജ് പി രാജൻ സ്വാഗതവും നാഷണൽ കോഡിനേറ്റർ സുനിൽകുമാർ ആമുഖപ്രസംഗവും നടത്തി.
ബാവലേയ ഫൗണ്ടേഷൻ്റെ ബാനറിൽ നിർമിച്ച പാറു എന്ന ഹ്രസ്വ സിനിമയിലെ മികച്ച അഭിനയത്തിന് സിനിമയിലെ നായിക അനിത രാജന് റോഷ്‌നി ഇന്റർനാഷണൽ ഫെസ്റ്റിവൽ അവാർഡ്, നിർമാതാവ് കൂടിയായ ഡോക്ടർ ജെ രത്നകുമാർ കൈമാറി, വേദിയിൽസിനിമയുടെ ഡയറക്ടർ കബീർ യൂസഫിനേയും, എഴുപത്തി ഒമ്പതാമത് ഇന്ത്യൻ ഇൻഡിപെൻഡൻസ് ഡേ പ്രമാണിച്ച് 'രാജ്യസ്നേഹം' എന്ന വിഷയത്തിൽ നടത്തിയ കഥാരചനാ മത്സരത്തിൽ വിജയികളായവരിൽ 'സൂചി തുന്നിയ പതാക' എന്ന കഥ എഴുതി മൂന്നാം സ്ഥാനത്തിന്ന് അർഹനായ മനു സൈമൺ ഫിലിപ്പിനേയും ആദരിച്ചു.
വേള്‍ഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ് കോഡിനേറ്റർ ഉല്ലാസ് ചെറിയാൻ, മസ്കറ്റ് സ്റ്റേറ്റ് സെക്രട്ടറി ശ്രീകുമാർ, നാഷണൽ സെക്രട്ടറി മനോജ് നാരായണൻ എന്നിവർ ആശംസ പ്രസംഗം നടത്തി.
കേരളം പിറവിയോടനുബന്ധിച്ച് നവംബർ ഒന്നിന് വേള്‍ഡ് മലയാളി ഫെഡറേഷൻ അൽ ബാജ് ബുക്ക് സെന്ററുമായി സംഘടിപ്പിച്ച കളറിംഗ് കോമ്പറ്റീഷനിൽ സീനിയർ വിഭാഗത്തിൽ യഥാക്രമം ഫസ്റ്, സെക്കൻറ്, തേർഡ് വിജയികളായ മേധാഗൗരി, അമേയ അജീഷ്, നിതാ ശ്യാം നായർ. ജൂനിയർ വിഭാഗത്തിൽ അനിക, നിള പ്രവീൺ, ഇഷാൻ അബ്ദുള്ള എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മിഡിൽ ഈസ്റ്റ് കോഡിനേറ്റർ ഉല്ലാസ് ചെരിയാൻ 2026 ജനുവരി 16, 17, 18 തിയ്യതികളിൽ യുഎഇയിൽ വെച്ച് നടക്കുന്ന അഞ്ചാമത് വേള്‍ഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കൺവെൻഷന്റെ വിശദാംശങ്ങൾ സദസ്സിലുള്ളവർക്ക് വിവരിച്ചു.
തുടർന്ന് വർണ്ണാഭമായ കലാപരിപാടികളായ മോഹിനിയാട്ടം, തിരുവാതിര കളി, കൈകൊട്ടി കളി, ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ്, നാടൻ കളി, സംഘ ഗാനം, റാമ്പ് വാക്ക്, കുട്ടികളും മുതിർന്നവരും ആലപിച്ച ഗാനങ്ങൾ എന്നിവ നടന്നു.
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ചാപ്റ്റർ കേരള പിറവിയോട് അനുബന്ധിച്ച് നടത്തിയ "കേരളത്തനിമ 2025" ആഘോഷം അർച്ചന വിജയകുമാർ, രാജൻ കോക്കൂരി, മനോജ് നാരായണൻ, രാധിക, വിജി സുരേന്ദ്രൻ, ശ്രീകുമാർ,ദിവ്യ മനോജ് എന്നിവർ നിയന്ത്രിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.