Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2024 15:22 IST
Share News :
മുംബൈ: വിവേകമുള്ള ഒരു സ്ത്രീയും ആദ്യമായി കാണുന്ന പുരുഷനൊപ്പം ഹോട്ടല്‍ മുറിയില്‍ പോകില്ലെന്ന് ബോംബെ ഹൈക്കോടതി. ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സം?ഗം ചെയ്‌തെന്നും സ്വകാര്യ ഫോട്ടോകള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചെന്നുമുള്ള പരാതിയിന്മേലെടുത്ത കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കികൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവ് ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ഫോണിലൂടെ സൗഹൃദം തുടര്‍ന്നു. 2017 ഫെബ്രുവരിയില്‍ യുവാവ് പരാതിക്കാരി പഠിക്കുന്ന കോളേജില്‍ വരികയും പരാതിക്കാരിയെ കാണുകയും ചെയ്തിരുന്നു. മാര്‍ച്ചിലും യുവാവ് പരാതിക്കാരിയുടെ കോളേജിലെത്തി. ഈ സമയത്താണ് ഹോട്ടലില്‍ മുറിയെടുക്കുന്നത്. ചില അത്യാവശ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവ് പരാതിക്കാരിയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചത്. ഇരുവരും ഹോട്ടല്‍ മുറിയില്‍ വെച്ച് ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ശേഷം യുവാവ് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും ഇത് ഫേസ്ബുക്കില്‍ പങ്കുെവെക്കുകയുമായിരുന്നു എന്നാണ് പരാതിക്കാരിയുടെ ആരോപണം.
ഇരുവരും ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം പരാതിക്കാരി വിവാഹം ചെയ്യാനിരുന്നയാള്‍ക്കും ചിത്രങ്ങള്‍ അയച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. എന്നാല്‍ പരാതിയിലെ വാദങ്ങള്‍ പൂര്‍ണമായും വിശ്വസനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹോട്ടലില്‍ കണ്ടുമുട്ടുന്നതിന് മുമ്പ് ഇരയ്ക്ക് പ്രതിയുമായി പരിചയമില്ലായിരുന്നു. പ്രതിയുടെ അഭ്യര്‍ത്ഥന പ്രകാരം ഹോട്ടല്‍ മുറിയില്‍ പോയി എന്ന് യുവതി പറഞ്ഞിട്ടുണ്ട്. വിവേകമുള്ള ഒരാളുടെ പെരുമാറ്റവുമായി യുവതിയുടെ പെരുമാറ്റത്തെ താരതമ്യം ചെയ്യാന്‍ സാധിക്കുന്നില്ല. എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് യുവതിയെ പ്രതിയാക്കപ്പെട്ട വ്യക്തി മുറിയിലേക്ക് കൊണ്ടുപോയാല്‍ തന്നെ യുവതിക്ക് നിലവിളിക്കാനോ രക്ഷപ്പെടാനോ ശ്രമിക്കാവുന്നതാണ്. പ്രസ്തുത കേസില്‍ അത്തരം സംഭവങ്ങള്‍ നടന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ആദ്യ കൂടിക്കാഴ്ചക്കായി യുവാവ് ഹോട്ടലില്‍ മുറിയെടുത്തുവെന്ന് പരാതിക്കാരി കോടതിയോട് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.