Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Aug 2025 06:53 IST
Share News :
കോഴിക്കോട് : സംസ്ഥാനത്ത് ചാരിറ്റി വീഡിയോകൾ ദുരുപയോഗം ചെയ്ത് വ്യാപക തട്ടിപ്പ്. സോഷ്യൽ മീഡിയ ചാരിറ്റി രംഗത്തെ അറിയപ്പെടുന്നവരുടെ ഇൻസ്റ്റാഗ്രാം പേജിൽ ഇറങ്ങുന്ന വീഡിയോയുടെ ക്യൂ ആർ കോഡും അക്കൗണ്ട് നമ്പറും വ്യാജമായി ചേർത്ത് കോടികളാണ് സംഘം തട്ടിപ്പു നടത്തുന്നതെന്ന് ആസ്ക് കെയർ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ഷമീർ കുന്ദമംഗലം പറഞ്ഞു.
ചികിത്സാ സഹായം അഭ്യർത്ഥിച്ച് മലയാളി ചാരിറ്റി പ്രവർത്തകർ ചെയ്ത വീഡിയോ ഡൗൺലോഡ് ചെയ്‌ത് വീഡിയോയിൽ കാണുന്ന സ്കാനറിൽ തട്ടിപ്പ് സംഘത്തിന്റെ ക്യൂ ആർ കോഡും യുപിഐ നമ്പറും ഒട്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വീഡിയോയുടെ തീയതിയിലും ഇവർ മാറ്റം വരുത്തും.
ഒരേ ആളുകളുടെ വീഡിയോ തന്നെ 8 പേജുകളിലായി പോസ്റ്റ് ചെയ്തിരിക്കുന്നതായും കണ്ടെത്തി. പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് വീഡിയോകളിൽ ഇവർ മാറ്റം വരുത്തുന്നത്. ഇതോടെ വീഡിയോ കണ്ട് ആളുകൾ സഹായമായി നൽകുന്ന പണം തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പോകുന്നു. എന്നാൽ വ്യാജ അക്കൗണ്ടുകൾക്കെതിരെ പൊലീസ് ഇതുവരേയും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാൾ, ഹരിയാന, ചണ്ഡീഗഡ്, ഒറീസ, ഛത്തീസ്‌ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ ബാങ്കുകളിലെ അക്കൗണ്ട് സാമ്പത്തിക തട്ടിപ്പ് നമ്പറുകൾ വെച്ചാണ് അക്കൗണ്ടുകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ചുള്ള NSDL ബാങ്ക്, Airtel ബാങ്ക്, Canara ബാങ്ക് HDFC ബാങ്ക് മറ്റു ബാങ്കുകളും ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈയിൽ നടത്തിയ അന്വേഷണത്തിൽ വ്യാജ അക്കൗണ്ടുകൾ എടുത്ത ആളുകളുടെ മേൽവിലാസങ്ങളും, വിവരങ്ങളും ലഭിച്ചതായും Money Mule തട്ടിപ്പിന്റെ ശൈലിയിലുള്ള സാമ്പത്തിക തട്ടിപ്പിനു പിന്നിൽ മലയാളികളും ഉണ്ടെന്നാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലിക്കറ്റ് പ്രസ്ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സത്താർ മുക്കം, റഫീഖ് എറണാകുളം, ശിഹാബ് കൊച്ചി, ശംസുദ്ധീൻ മാനിപുരം എന്നിവരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.